|    Apr 22 Sun, 2018 4:58 am
FLASH NEWS

കൊറിയര്‍ സര്‍വീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു

Published : 18th February 2016 | Posted By: SMR

ചെറുതോണി: കൊറിയര്‍ സര്‍വീസിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു.യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു.തടിയമ്പാടിനും വാഴത്തോപ്പ് പള്ളിക്കവലക്കുമിടയില്‍ ഇന്നലെ രാവിലെയാണ് വാഹനം അപകടത്തില്‍പെട്ടത്.
എറണാകുളത്തുനിന്നും കട്ടപ്പനക്ക് വരികയായിരുന്ന പിക്കപ് വാനാണ് മറിഞ്ഞത്. എതിരെ വന്ന ബൈക്ക് യാത്രികനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ പാറയിലിടിച്ച് ഉയര്‍ന്ന വാഹനം മുന്നിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റും തകര്‍ത്താണ് കൊക്കയിലേക്ക് പതിച്ചത്.ഡ്രൈവറുള്‍പ്പെടെ രണ്ടുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
ഇവര്‍ക്ക് കാര്യമായ പരിക്കേറ്റില്ല. മറിഞ്ഞ വാഹനം റബര്‍ മരത്തില്‍ തങ്ങി നിന്നതിനാല്‍ റോഡിനു താഴെ ഭാഗത്തുള്ള വീടിനുമുകളില്‍ വീഴാതെ രക്ഷപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss