|    Dec 15 Sat, 2018 2:30 pm
FLASH NEWS
Home   >  News now   >  

കൊറിയയെ സമനിലയില്‍ തളച്ച് ഇന്ത്യ

Published : 19th May 2018 | Posted By: vishnu vis

ഡോങ്കീസിറ്റി: ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യക്ക് സമനില. കൊറിയയോട് 1-1 സമനിലയാണ് ഇന്ത്യ നേടിയെടുത്തത്. കളി മികവില്‍ മുന്നിട്ട് നിന്നത് കൊറിയയായിരുന്നു.  20ാം മിനിറ്റില്‍ ചിയോനിലൂടെ ആദ്യ അക്കൗണ്ട് തുറന്നത് കൊറിയയായിരുന്നു. എന്നാല്‍ 49ാം മിനിറ്റില്‍ ലാല്‍റെംസിയാമി ഇന്ത്യക്ക് സമനില സമ്മാനിച്ചു.മല്‍സരം സമനിലയിലേക്കെത്തിയതോടെ വിജയ ഗോളിനായി കൊറിയ ശക്തമായ പോരാട്ടം പുറത്തെടുത്തെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പറുടെ മികച്ച പ്രകടനം കൊറിയക്ക് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു. ഇന്ത്യ മൂന്ന് വിജയവും ഒരു സമനിലയും അടക്കം 10 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ കൊറിയക്ക് രണ്ട് ജയവും രണ്ട് സമനിലയുമടക്കം എട്ട് പോയിന്റുമായി കൊറിയ രണ്ടാം സ്ഥാനത്താണ്. ഫൈനലില്‍ ഇന്ത്യയും കൊറിയയും തന്നെയാണ് ഏറ്റുമുട്ടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss