|    Jul 21 Sat, 2018 1:21 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കൊറിയന്‍ മുനമ്പില്‍ യുഎസ് വിമാനങ്ങള്‍

Published : 19th September 2017 | Posted By: fsq

 

സോള്‍: യുഎസ് യുദ്ധവിമാനങ്ങള്‍ കൊറിയന്‍ ഉപദ്വീപിനു മുകളിലൂടെ പറന്നു. നാല് എഫ് 35 ബി സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങളും രണ്ട് ബി 1, ബി ബോംബര്‍ വിമാനങ്ങളുമാണു പറന്നത്. ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണത്തിന് മറുപടിയായാണു യുഎസ് യുദ്ധവിമാനങ്ങള്‍ പറത്തിയതെന്നു ദക്ഷിണകൊറിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉത്തരകൊറിയയെ തകര്‍ക്കാനുള്ള ശക്തി യുഎസ്-ദക്ഷിണ കൊറിയ സഖ്യത്തിനുണ്ടെന്നു തെളിയിക്കാനാണത്രെ ഈ പ്രകടനം. ദക്ഷിണ കൊറിയയും യുഎസും സംയുക്തമായാണു വ്യോമാഭ്യാസം നടത്തിയത്. ദക്ഷിണ കൊറിയയുടെ എഫ് 15 കെ യുദ്ധവിമാനങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. നേരത്തെ ആഗസ്ത് 31നും സമാനമായ രീതിയില്‍ യുഎസ് വ്യോമാഭ്യാസം നടത്തിയിരുന്നു.ആണവ പരീക്ഷണങ്ങള്‍ ഭീഷണിയാവുന്നതായി ചൂണ്ടിക്കാട്ടി ഉത്തരകൊറിയക്കെതിരേ ഉപരോധമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് യുഎന്നില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയം യുഎന്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ഉപരോധ ശേഷം ഉത്തരകൊറിയ അടുത്തിടെ ജപ്പാന് മുകളിലൂടെ മിസൈല്‍ പറത്തിയതാണു യുഎസിനെ പ്രകോപിപ്പിച്ചത്. നേരത്തെ യുഎസ് അധീനതയിലുള്ള ഗുവാം ദ്വീപ് ആക്രമിക്കുകയാണു ലക്ഷ്യമെന്ന് ഉത്തര കൊറിയ അറിയിച്ചിരുന്നു. അടുത്തിടെ ഉത്തരകൊറിയ ആണവ പരീക്ഷണം സംഘടിപ്പിച്ചതിനെത്തുടര്‍ന്നാണ് യുഎസ് ഉപരോധത്തിന് ആവശ്യമുന്നയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss