|    Jul 19 Thu, 2018 3:19 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൊറിയന്‍ ഓപണ്‍ കിരീടം പി വി സിന്ധുവിന്‌

Published : 18th September 2017 | Posted By: fsq

 

സോള്‍: ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോല്‍പിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി വി സിന്ധുവിന് കൊറിയന്‍ ഓപണ്‍ കിരീടം. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ആവര്‍ത്തിച്ച വനിതാ സിംഗിള്‍സ് ഫൈനലില്‍ രണ്ടു ഗെയിമും സ്വന്തമാക്കിയ സിന്ധുവിന്റെ മധുരപ്രതികാരമായിരുന്നു ഇന്നലത്തെ ജയം. 22-20, 11-21, 21-18 എന്ന സ്‌കോറിനാണ് ലോക ആറാം റാങ്കുകാരിയായ സിന്ധു കിരീടത്തില്‍ മുത്തമിട്ടത്. കൊറിയന്‍ ഓപണ്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍താരമാണ് സിന്ധു. ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടം കൂടിയാണ് ഇത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss