|    Nov 21 Wed, 2018 1:15 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കൊറിയന്‍ ഉച്ചകോടി; ഉപരോധം ലഘൂകരിക്കാന്‍ ഉത്തരകൊറിയ ആവശ്യപ്പെടും

Published : 11th August 2018 | Posted By: kasim kzm

സോള്‍: ഉത്തരകൊറിയ-ദക്ഷിണകൊറിയ ഉന്നതതല ഉച്ചകോടി തിങ്കളാഴ്ച നടക്കാനിരിക്കെ ഉത്തരകൊറിയക്കുമേലുള്ള യുഎസ് ഉപരോധം ലഘൂകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുമെന്ന് സൂചന.
ഉത്തരകൊറിയ ആണവ നിരായുധീകരണം മുഴുവനായും നടപ്പാക്കിയാലേ ഉപരോധം ലഘൂകരിക്കൂ എന്ന യുഎസ് അധികൃതരുടെ പ്രസ്താവന അവസാനിപ്പിക്കാനും ആവശ്യപ്പെടാനിടയുണ്ട്. മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനയെ വിമര്‍ശിച്ച ഉത്തരകൊറിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
നേരത്തെ കിമ്മും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ വെട്ടിച്ചുരുക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടി ചര്‍ച്ചചെയ്യുമെന്ന് ദക്ഷിണകൊറിയ ഏകീകരണ മന്ത്രാലയം അറിയിച്ചു.
ഉത്തരകൊറിയയുടെ അധീനതയിലുള്ള പാന്‍മുചോമിലാണ് കൂടിക്കാഴ്ച. ദക്ഷിണകൊറിയന്‍ ഏകീകരണ മന്ത്രി പങ്കെടുക്കും. എന്നാല്‍ ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ആര് പങ്കെടുക്കുമെന്നതില്‍ വ്യക്തതയില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss