|    Dec 12 Wed, 2018 8:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കൊറിയകളുടെ സംയുക്ത ഓഫിസ് ഉടന്‍ ആരംഭിക്കും

Published : 16th September 2018 | Posted By: kasim kzm

സോള്‍: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായി ഇരു കൊറിയകളുടെയും സംയുക്ത നയതന്ത്ര ഓഫിസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഉത്തരകൊറിയയിലെ കേസോങിലാണ് ഓഫിസ് തുറക്കുന്നത്. ഉത്തരകൊറിയ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള സമാധാനചര്‍ച്ച അടുത്ത വാരം നടക്കാനിരിക്കേയാണ് ഓഫിസ് തുറക്കുന്നത്.
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങില്‍ വച്ചാണ് ഇരുകൊറിയകളുടെയും ചര്‍ച്ച. ഇരുകൊറിയകള്‍ക്കുമിടയിലെ സൈനിക വിമുക്തമേഖലയില്‍ ഏപ്രിലില്‍ നടന്ന ഉച്ചകോടിയുടെ തുടര്‍ച്ചയാണ് മൂണിന്റെ പേ ്യാങ്‌യാങ് സന്ദര്‍ശനം.
ഇരു കൊറിയകള്‍ക്കുമിടയിലെ ആശയവിനിമയം ശക്തമാക്കുന്നതിനുള്ള കേന്ദ്രമാണ് കേസോങില്‍ നിലവില്‍ വരുന്നത്. നാലുനില കെട്ടിടത്തില്‍ സ്ഥാപിക്കുന്ന ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. അതേസമയം, ദക്ഷിണ കൊറിയയുടെ ആദ്യത്തെ മിസൈല്‍വാഹിനി മുങ്ങിക്കപ്പല്‍ കഴിഞ്ഞ ദിവസം നീറ്റിലിറക്കി. ഡെവൂ തുറമുഖത്തായിരുന്നു മുങ്ങിക്കപ്പലിന്റെ ഉദ്ഘാടനം. ക്രൂസ്, ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള മൂന്നു ടണ്ണിന്റെ മുങ്ങിക്കപ്പലിന് 70 കോടി ഡോളറാണു ചെലവ്.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss