|    May 27 Sun, 2018 6:58 am
FLASH NEWS

കൊരട്ടി കിന്‍ഫ്ര പാര്‍ക്ക് മൂന്നാംഘട്ട വികസന ശിലാസ്ഥാപനം

Published : 7th June 2017 | Posted By: fsq

 

തൃശൂര്‍: സംരംഭകര്‍ക്ക് ആവശ്യമായ പാശ്ചാത്തലം ഒരുക്കുകയാണ് കിന്‍ഫ്രയുടെ ലക്ഷ്യമെന്നും അതിനുള്ള ശ്രമമാണ് മൂന്നാംഘട്ട വികസനത്തിലൂടെ സാധ്യമാകുകയെന്നും വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കൊരട്ടി കിന്‍ഫ്ര പാര്‍ക്ക് മൂന്നാംഘട്ട വികസനത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  70,402 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തില്‍ 20ഓളം പുതിയ യൂണിറ്റുകള്‍ ആരംഭിക്കുവാന്‍ കഴിയും.  28 കോടിരൂപയാണ് പദ്ധതിചെലവ് പ്രതീക്ഷിക്കുന്നത്. 18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുംവിധമാണ് പണി ആസൂത്രണംചെയ്തിട്ടുള്ളത്. മെഗാ ഫുഡ്പാര്‍ക്ക് ജൂണ്‍ 11 പാലക്കാട് ഉദ്ഘാടനംചെയ്യും. പെട്രോകെമിക്കല്‍ പാര്‍ക്ക്, ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ കൊച്ചി, ഡിഫന്‍സ് പാര്‍ക്ക്, ഒറ്റപ്പാലം, ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് തിരുവനന്തപുരം, കിന്‍ഫ്ര വ്യവസായപാര്‍ക്ക്, മട്ടന്നൂര്‍, സ്‌പൈസസ് പാര്‍ക്ക്, ഇടുക്കി, കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക്, രാമനാട്ടുക്കര എന്നിവയാണ് കിന്‍ഫ്രയുടെ പുതിയ പദ്ധതികള്‍. 5000 ഏക്കര്‍ ഭൂമി ഇതിനായി ഏറ്റെടുക്കും. രണ്ടുമാസത്തിനകം സംരംഭം ആരംഭിക്കാന്‍ കഴിയുന്നവിധത്തില്‍ നിയമഭേദഗതി വരുത്തുന്നതിന് ഉള്ള കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരംനല്‍കിയെന്നും മന്ത്രി അറിയിച്ചു. ബി ഡി ദേവസി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷിജു, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി ബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ആര്‍ സുമേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss