|    Jul 21 Sat, 2018 11:36 am
FLASH NEWS

കൊയ്ത്ത് യന്ത്രം കിട്ടാനില്ല; നെല്ല് കൊയ്‌തെടുക്കാനാവാതെ കര്‍ഷകര്‍

Published : 23rd September 2017 | Posted By: fsq

 

ചിറ്റൂര്‍: പ്രതികൂല സാഹചര്യത്തിലും പ്രതീക്ഷയോടെ കൃഷിയിറക്കിയ നെല്‍കര്‍ഷകര്‍ വിളവെടുക്കാനാവാതെ വലയുന്നു. കൊയ്ത്തിനായി തൊഴിലാളികളെ കിട്ടാതെ വന്നപ്പോഴും യന്ത്രങ്ങളെ ഉപയോഗപ്പെടുത്തി മുന്നോട്ടു പോയ കര്‍ഷകര്‍ക്ക് ഇത്തവണ കൊയ്ത്ത് മെഷിനുകള്‍ ലഭിക്കാത്തതാണ് പുതിയ പ്രതിസന്ധി. സംസ്ഥാനത്ത് കൊയ്ത്ത് യന്ത്രങ്ങളുടെ എണ്ണം കുറവായതിനാല്‍ ഇടനിലക്കാര്‍ വഴി സീസണില്‍ തമിഴ്‌നാട്ടില്‍നിന്നാണ് യന്ത്രങ്ങള്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇത്തവണ വളരെ കുറച്ച് കൊയ്ത്ത് യന്ത്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ യാന്ത്ര കൊയ്ത്തിന് തയറായത്. യന്ത്രം ഉപയോഗിച്ച് വിളവെടുത്താല്‍ വൈക്കോല്‍ ലഭിക്കില്ലെന്നും ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നറിഞ്ഞ് തന്നെയാണ് കര്‍ഷകര്‍ കൊയ്ത്ത് യന്ത്രം ഉപയോഗിക്കാന്‍ തീരുമാനമെടുത്തത്. ചിറ്റൂരില്‍ മഴയ്ക്ക് ശമനമായ ഇടവേളയില്‍ വിളഞ്ഞ നെ ല്‍ കൊയ്‌തെടുക്കാനുള്ള കര്‍ഷകരുടെ ശ്രമം ഇതോടെ പ്രതിസന്ധിയിലായി. കൊയ്‌തെടുക്കാന്‍ മാര്‍ഗമില്ലാത്തതിനൊപ്പം വരും ദിവസങ്ങളില്‍ മഴ കൂടി കനത്താല്‍ വിളഞ്ഞ നെല്‍ചെടികള്‍ പാടത്തേക്ക് വീണ് നശിച്ചുപോവുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കര്‍ഷകര്‍ ഇത്തവണത്തെ വിളവിനെ ഏറെ പ്രതീക്ഷയോടെയായിരുന്നു കണ്ടിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വൈക്കോല്‍ ലഭിക്കുന്ന  കൊയ്ത്ത് യന്ത്രത്തിന് മണിക്കറിന് 1800 യും അല്ലാത്തവയ്ക്ക് 1400 മുതല്‍ 1600 വരെയുമാണ് ഈടാക്കിയിരുന്നത്. ഇക്കുറി അത് 2000മാക്കി ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൃത്രിമക്ഷാമമുണ്ടാക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനായി തമിഴ്‌നാടിലെ കൊയ്ത്ത് യന്ത്രങ്ങളുടെ മുതലാളിമാര്‍ സംഘം രൂപീകരിച്ചതായും പറയപ്പെടുന്നുണ്ട് കൃഷിഭവനുകളിലും തദ്ദേശസ്വയംഭരണ സ്ഥാപങ്ങള്‍ക്കു കീഴിലും കൊയ്ത്ത് മെതിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും കൊയ്ത്ത് യന്ത്രങ്ങളില്ല. തൊഴിലാളി ക്ഷാമവും കുലി വര്‍ധനവിനൊപ്പം കൊയ്ത്ത് യന്ത്ര ക്ഷാമവും കൂടിയായതോടെ ഇത്തവണയും വിളവെടുക്കാന്‍ കര്‍ഷകര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് ഏറെകുറെ ഉറപ്പായി കഴിഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss