|    Aug 16 Thu, 2018 6:19 am
FLASH NEWS

കൊയിലാണ്ടി സിവില്‍ സര്‍വീസ് അക്കാദമി: പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ഥികളുടെ പ്രവാഹം

Published : 6th August 2018 | Posted By: kasim kzm

കൊയിലാണ്ടി: സംസ്ഥാനത്താദ്യമായി ഒരു സര്‍ക്കാര്‍ വിദ്യാലയം നഗരസഭയുടെ സഹകരണത്തോടെ സ്ഥാപിച്ച സിവില്‍ സര്‍വ്വീസ് ആക്കാദമി പ്രവേശന പരീക്ഷക്ക് വന്‍ത്തിരക്ക്. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎയും കൊയിലാണ്ടി നഗരസഭയും ചേര്‍ന്ന് രൂപീകരിച്ച അക്കാദമിയുടെ ജൂനിയര്‍, സീനിയര്‍ ബാച്ചുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ ജില്ലയുടെ പുറത്തുനിന്നും രക്ഷിതാക്കളോടൊപ്പം നിരവധി വിദ്യാര്‍ഥികള്‍ ഒഴുകിയെത്തി.
രണ്ട് ഘട്ടങ്ങളിലായി നടത്തപ്പെട്ട പ്രവേശന പരീക്ഷയില്‍ സീനിയര്‍ വിഭാഗത്തില്‍ 652 വിദ്യാര്‍ഥികളും ജൂനിയര്‍ വിഭാഗത്തില്‍ 500 ലധികം വിദ്യാര്‍ഥികളും പങ്കെടുത്തു. വിപുലമായ സജ്ജീകരണങ്ങളോടെ 40 റൂമുകളിലായി നടത്തിയ പരീക്ഷയുടെ സംഘാടനവിജയത്തിനായി പിടിഎ പ്രവര്‍ത്തകര്‍, അധ്യാപകര്‍, എന്‍എസ്എസ് ഗൈഡ്‌സ് വളണ്ടിയര്‍മാര്‍ എന്നിവരുടെ കൂടെ നൂതനസംരംഭത്തെ ഹൃദയത്തിലേറ്റുവാങ്ങിയ നാട്ടുകാരുടെയും സജീവ പങ്കാളിത്തമുണ്ടായി.
നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ ഷിജു, നഗരസഭാംഗം പി എം ബിജു, പിടിഎ പ്രസിഡണ്ട് എ സജീവ് കുമാര്‍, പ്രിന്‍സിപ്പല്‍ എ പി പ്രബീത്, പ്രധാനാധ്യാപകന്‍ മൂസ മേക്കുന്നത്ത് നേതൃത്വം നല്‍കി. പരീക്ഷയുടെ ഫലം ആഗസ്റ്റ് 10ന് പ്രസിദ്ധീകരിക്കും. പ്രവേശനപരീക്ഷയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യു ആഗസ്റ്റ് 12 ഞായറാഴ്ച നടക്കുമെന്ന് ചീഫ് കോഓര്‍ഡിനേറ്റര്‍ ഡോ. പി.കെ. ഷാജി അറിയിച്ചു. ംംം.ഴഴവ.ൈരീാ എന്ന വെബ്‌സൈറ്റില്‍ ഫലം ലഭിക്കുന്നതാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss