|    Mar 27 Mon, 2017 10:21 am

കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരം ക്രിമിനല്‍ സംഘത്തിന്റെ പിടിയില്‍

Published : 5th October 2016 | Posted By: Abbasali tf

കൊയിലാണ്ടി: മെഡിക്കല്‍ഷോപ്പ് ആക്രമിക്കുകയും തടയാനെത്തിയ മൂന്ന് പോലിസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ പിടികൂടാനായില്ല. പുതിയബസ് സ്റ്റാന്റിലെ കെട്ടിടങ്ങളും സമീപ പ്രദേശങ്ങളും സാമൂഹി കവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കയാണ്. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും ഈ ഭാഗത്ത് സുലഭമായി വിപണനം നടക്കുന്നുണ്ട്. ഇതെല്ലാം നടക്കുന്നത് പോലിസിന്റെ മൂക്കിന്റെ തുമ്പത്താണ്. നേരത്തെ പോലിസ് ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ ചെറുതും വലുതുമായ ക്രിമിനല്‍ സംഘങ്ങള്‍ നഗരത്തില്‍ നിന്ന് പിന്നോട്ടടിച്ചിരുന്നു. എന്നാല്‍, പോലിസിലുണ്ടായ സ്ഥലമാറ്റം ക്രിമിനല്‍ സംഘങ്ങള്‍ക്ക് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കിയിരിക്കയാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇന്നലെ മെഡിക്കല്‍ ഷോപ്പ് അക്രമിക്കുകയും തടയാനെത്തിയ പോലിസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തവരുടെ ദൃശ്യം സ്ഥാപനത്തിലെ സിസിടിവിയില്‍ ഉണ്ടെന്നാണ് അറിയുന്നത്. ആറംഗ സംഘമാണ് സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ മര്‍ദിക്കാന്‍ ഒരുങ്ങിയത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ലഹരിമരുന്നു വില്‍പനക്കാരുടെ റാക്കറ്റില്‍ പെട്ടതായി എക്‌സൈസ് ജീവനക്കാര്‍ പറയുന്നുണ്ട്. റെയില്‍വെ മേല്‍പ്പാലത്തിനടിയിലും പരിസരവും ഇത്തരക്കാരുടെ കേന്ദ്രമാണ്. പോലിസിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടേയും വ്യാപാരികളുടേയും ശക്തമായ ഇടപെടലിലൂടെ മാത്രമേ സാമൂഹിക വിരുദ്ധരെ നേരിടാന്‍ കഴിയുള്ളുവെന്നാണ് പൊതുവെ അഭിപ്രായം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക