|    Dec 15 Fri, 2017 6:23 am
FLASH NEWS

കൊയിലാണ്ടിയെ തരിശുരഹിത മണ്ഡലമാക്കും: ദാസന്‍ എംഎല്‍എ

Published : 8th December 2017 | Posted By: kasim kzm

കൊയിലാണ്ടി : മണ്ഡലത്തിലെ തരിശായി കിടക്കുന്ന മുഴുവന്‍ പാടശേഖരങ്ങളും നെല്‍കൃഷി യോഗ്യമാക്കുന്നു. എംഎല്‍എ കെ ദാസന്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗത്തിലാണ്  എംഎല്‍എയുടെ പ്രഖ്യാപനം . 2018 ഓടെ മണ്ഡലത്തിലെ 2000 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്താനാണ് തീരുമാനിച്ചത്. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍,പഞ്ചായത്ത് പ്രസിഡണ്ടുമാരായ അശോകന്‍ കോട്ട്(ചേമഞ്ചേരി), കൂമുള്ളി കരുണാകരന്‍(ചെങ്ങോട്ട്കാവ്),സി ഹനീഫ(തിക്കോടി), പയ്യോളി നഗരസഭ വൈസ് ചെയര്‍മാന്‍ മഠത്തില്‍ നാണു, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍  പങ്കെടുത്തു. ഹരിതമിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ജയകുമാര്‍ പ്രഭാഷണം നടത്തി.എംഎല്‍എ കെ ദാസന്‍ ചെയര്‍മാനായും സി അശ്വനീദേവ് കണ്‍വീനറായും വിഷന്‍ രൂപീകരിച്ചു. ഇതിന്റെ ഭാഗമായുള്ള പഞ്ചായത്ത് തലയോഗങ്ങള്‍ 18ന് ചേമഞ്ചേരി,ചെങ്ങോട്ട്കാവ് പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലും 19ന് പയ്യോളി,തിക്കോടി, മൂടാടി പഞ്ചായത്തുകളിലും നടക്കും.ദേശീയ പ്രസംഗമല്‍സരം സംഘടിപ്പിക്കുന്നുവടകര : യുവജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്തുന്നതിനും, രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് “രാജ്യ സ്‌നേഹവും രാഷ്ട്ര നിര്‍മ്മാണവും”എന്ന വിഷയത്തെ ആസ്പദമാക്കി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും, നെഹ്‌റു യുവക് കേന്ദ്രയും സംയുക്തമായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലാതല മത്സരം ഈ മാസം 13ന് നടക്കും.ജില്ലാതല മത്സര വിജയികള്‍ക്ക് യഥാക്രമം 5000, 2000,1000 രൂപയും, സംസ്ഥാന തലത്തില്‍ വിജയിക്കുന്നവര്‍ക്ക് 25000, 10000,5000 രൂപയും, ദേശീയ തലത്തില്‍ വിജയിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം, ഒരു ലക്ഷം, 50000 രൂപയും സര്‍ട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18നും 29നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍  ഈ മാസം 12നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  വിശദ വിവരങ്ങള്‍ക്ക് 0495 2371891 എന്ന നമ്പറിലോ, കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ നെഹ്‌റു യുവക് കേന്ദ്ര ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക