|    Aug 18 Sat, 2018 12:15 am
FLASH NEWS

കൊയിലാണ്ടിയില്‍ ദേശീയപാത തകര്‍ന്നു

Published : 23rd September 2017 | Posted By: fsq

 

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ദേശീയ പാതയിലും അരിക്കുളത്തും റോഡ് തകര്‍ന്നു. വാഹനഗതാഗതം ദുഷ്‌ക്കരമായി. ദേശീയ പാതയില്‍ ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിലും കൊല്ലത്തുമാണ് റോഡ് തകര്‍ന്നത്. സാധാരണയായി ദേശീയ പാതയില്‍ വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയാണിത്. റോഡ് തകര്‍ന്നതോടെ മണിക്കൂറുകള്‍ വാഹനങ്ങള്‍ റോഡില്‍ കുരുങ്ങിക്കിടക്കുകയാണ്. റോഡ് നിര്‍മാണത്തിലെ പാകപ്പിഴയാണ് ചെങ്ങോട്ട്കാവ് മേല്‍പ്പാലം റോഡ് തകരാന്‍ ഇടയായത്. അറ്റകുറ്റപ്പണി നടന്ന തൊട്ടടുത്ത ദിവസം തന്നെ ഇവിടെ പൊളിയാന്‍ തുടങ്ങിയിരുന്നു. പേരാമ്പ്ര കൊയിലാണ്ടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന കൊയിലാണ്ടി പേരാമ്പ്ര റോഡില്‍ അരിക്കുളം ഭാഗത്താണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. ഗതാഗതയോഗ്യമല്ലാതായതോടെ ബസ് സര്‍വീസ് നിര്‍ത്തിവെക്കുന്ന അവസ്ഥയിലാണ്. പേരാമ്പ്ര റോഡ് നവീകരണം നടത്തിയിട്ട് വര്‍ഷങ്ങളായി. റോഡ് നവീകരണം അടിയന്തരമായി നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss