|    Nov 15 Thu, 2018 3:18 am
FLASH NEWS

കൊയിലാണ്ടിയില്‍ ജീവന് ഭീഷണിയായി ജീര്‍ണിച്ച കെട്ടിടങ്ങള്‍

Published : 5th August 2018 | Posted By: kasim kzm

കൊയിലാണ്ടി: നഗരത്തില്‍ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍ ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നു. മേല്‍ക്കൂര തകര്‍ന്നതിനാല്‍ മഴവെള്ളം ചോര്‍ന്നൊലിച്ച് ചുമരുകള്‍ വീണ്ട് കീറിയ നിലയിലാണ്. ഇത്തരം കെട്ടിടങ്ങളിലാണ് കച്ചവടം നടത്തുന്നത്. കെട്ടിടങ്ങള്‍ പരിശോധിച്ച ഫിറ്റ്‌നസ് നല്‍കേണ്ട നഗരസഭ ഇതൊന്നും തന്നെ പരിശോധിക്കുന്നില്ല എന്നതാണ് വസ്തുത. കെട്ടിടങ്ങള്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഉടമകളും തയ്യാറാകാത്ത അവസ്ഥയിലാണ്. കെട്ടിടങ്ങളുടെയും മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുവീണു വലിയ അപകടമുണ്ടായ സാഹചര്യത്തില്‍ നഗരസഭ മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന ആവശ്യം ശക്തമാണ്. നഗരത്തിലുണ്ടായ തീപിടുത്തങ്ങളില്‍പെട്ടതു ഇത്തരം പഴയ കെട്ടിടങ്ങള്‍ ആണ്.
കെട്ടിടങ്ങളുടെ അപകടാവസ്ഥയെ കുറിച്ച് വര്‍ഷങ്ങളായി ബൈപാസ് വിരുദ്ധ സമിതി ആക്ഷേപം ഉന്നയിച്ചിരുന്നത്. ദേശീയപാതയിലൂടെ നിരന്തരം വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നുപോകുമ്പോള്‍ ഇത്തരം പഴക്കം ചെന്ന കെട്ടിടങ്ങള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ വന്‍ അത്യാഹിതമായിരിക്കും സംഭവിക്കുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഇരുനില കെട്ടിടം നിലംപൊത്തിയിരുന്നു. രാത്രിയായതിനാല്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss