|    May 26 Fri, 2017 3:02 pm
FLASH NEWS

കൊയിലാണ്ടിക്കടുത്ത് പാചകവാതകടാങ്കര്‍ കാറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Published : 9th December 2015 | Posted By: G.A.G

കോഴിക്കോട്: ദേശീയപാതയില്‍ കൊയിലാണ്ടിയ്ക്കും കോഴിക്കോടിനുമിടയില്‍ പാചകവാതക ടാങ്കര്‍ ലോറി മിനിലോറിയുമായി കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതതടസമുണ്ടായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വാഹനം സ്ഥലത്തെത്തി ലോറിയില്‍ നിന്ന്് പാചക വാതകം മാറ്റാനുള്ള ശ്രമം ആരംഭിച്ചു.
അപകടത്തെത്തുടര്‍ന്ന്് കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയില്‍ വാഹന ഗതാതഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്തു നിന്ന് ബൈപ്പാസ് വഴിയെത്തുന്ന വാഹനങ്ങള്‍ അത്തോളിയില്‍ നിന്ന് കൊയിലാണ്ടി റൂട്ടിലേക്ക് കടക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. തിരക്കേറിയ സമയത്തുണ്ടായ അപകടവും ഗതാഗതനിയന്ത്രണവും മൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day