|    Jun 25 Sun, 2017 9:18 pm
FLASH NEWS

കൊമ്മാടി റോഡില്‍ ലോറി പാര്‍ക്കിങ് ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 25th October 2016 | Posted By: SMR

ആലപ്പുഴ: ആലപ്പുഴ കൊമ്മാടി റോഡില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മദ്യവുമായെത്തുന്ന ചരക്ക് ലോറികള്‍ പാര്‍ക്ക് ചെയ്യരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വാഹനങ്ങള്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ പ്രതേ്യക പോലിസ് കോണ്‍സ്റ്റബിള്‍മാരെ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ആലപ്പുഴ ജില്ലാ പോലിസ് മേധാവിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  കേരള വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് വരുന്ന ലോറികള്‍ ഗോഡൗണിലുള്ളില്‍ തന്നെ പാര്‍ക്ക് ചെയ്ത് സാധനങ്ങള്‍ ഇറക്കി എത്രയും വേഗം മടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ജോസി ഗോമസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.  വാഹനങ്ങള്‍ നിമിത്തം പരിസരവാസികള്‍ ദുരിതം അനുഭവിക്കുകയാണെന്ന് ഡപ്യൂട്ടി പോലിസ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  ചരക്ക് ഇറക്കി എത്രയും വേഗം ലോറികള്‍ മടങ്ങി പോകാന്‍ അനുവദിക്കണമെന്ന് മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലിസ് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക