|    May 24 Wed, 2017 2:16 am
FLASH NEWS

കൊമ്പ് ചീര്‍പ്പ് നിര്‍മാണം പ്രതിസന്ധിയിലേക്ക്

Published : 21st October 2016 | Posted By: SMR

പത്തനംതിട്ട: ഒരു കാലത്ത് മലയാളി സ്ത്രീകള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു കൊമ്പ് ചീര്‍പ്പ്. എന്നാല്‍ പ്ലാസ്റ്റിക്ക് ചീര്‍പ്പിന്റെ വരവോടെ കൊമ്പ് ചീര്‍പ്പ് നിര്‍മാണ മേഖല പ്രതിസന്ധിയിലായി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി റായിഗിരി,കാമരാജ എന്ന ഗ്രാമത്തിലെ പാരമ്പര്യ കുലത്തൊഴിലായിരുന്നു കൊമ്പ് ചീര്‍പ്പ് നിര്‍മാണം. ഇവിടെ  മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്  തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ ചീര്‍പ്പ് നിര്‍മാണ മേഖലയ്ക്ക് സഹായവുമായി മുന്നിട്ട് വന്നിരുന്നു. ഒരു ചീര്‍പ്പിന്  ഒന്നര രൂപ നിരക്കില്‍ സര്‍ക്കാര്‍ ചീര്‍പ്പ് ഏറ്റെടുത്ത് കര്‍ണാടക ,കേരള എന്നിവിടങ്ങളിലെ വിപണയില്‍ എത്തിച്ചിരുന്നു. തെക്കന്‍ കേരളമായിരുന്നു കൊമ്പ് ചീര്‍പ്പിന്റെ പ്രധാന വിപണന മേഖല.  ഇവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തിന്റെ  വിവിധ ജില്ലകളിലേക്ക്  ഇവ എത്തിയിരുന്നത്. തൊഴിലാളികള്‍ക്ക് മാന്യമായ വരുമാനം ലഭിക്കാതായതോടെ ് തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികള്‍ നേരിട്ട് എത്തി ചീര്‍പ്പ് നിര്‍മിച്ച്  വില്‍ക്കാന്‍ തുടങ്ങി. എല്ലു പൊടി നിര്‍മിക്കുന്ന ഫാക്ടറികളില്‍ നിന്നാണ് ചീര്‍പ്പ് നിര്‍മിക്കാനുള്ള കൊമ്പുകള്‍ തൊഴിലാളികള്‍ വാങ്ങിച്ചിരുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള ദേശിയ കരകൗശല വകുപ്പ് ഇപ്പോള്‍ കൊമ്പുകള്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള കൊമ്പുകള്‍ക്ക് വില കുത്തനെ ഉയര്‍ന്നു. ഇതോടെ ഈ മേഖലയിലെ തൊഴിലുകള്‍ പലരും ഉപേക്ഷിച്ചു.  കേരളത്തില്‍ ഇടയാറില്‍ മാത്രമാണ് ഇപ്പോള്‍ ചീര്‍പ്പ് ഉണ്ടാക്കാനുള്ള കൊമ്പ് ലഭിക്കുന്നത്  ഇത്തരത്തില്‍  ഒരു കിലോ കൊമ്പിന് 60 രൂപയാണ് വില.  ഇതിന് പുറമെ പ്ലാസ്റ്റിക് ചീര്‍പ്പിന്റെ വരവും ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. താരന്‍, പേന്‍ എന്നിവ കൊമ്പ് ചീര്‍പ്പ് ഉപയോഗിച്ചാല്‍ മാത്രമേ നീങ്ങുകയുള്ളു. എത്രവര്‍ഷം ഉപയോഗിച്ചാലും ചീര്‍പ്പിന്റെ പല്ലുകളുടെ  മൂര്‍ച്ചയോ ഇളക്കമോ സംഭവിക്കാത്തതാണ് കൊമ്പ് ചീര്‍പ്പിന് ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day