|    Jul 16 Mon, 2018 6:20 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കൊമ്പന്‍മാര്‍ ഇന്ന് നേര്‍ക്കുനേര്‍

Published : 20th October 2016 | Posted By: SMR

ഗുവാഹത്തി: ഐഎസ്എല്‍ സൂപ്പര്‍ ലീഗിലെ ക്ലാസിക് മല്‍സരത്തില്‍ കരുത്തരായ ചെന്നൈയ്ന്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും ഇന്ന് നേര്‍ക്കുനേര്‍. ശക്തരായ ഇരുടീമുകള്‍ക്കും നിര്‍ണായകമായ മല്‍സരമായതിനാല്‍ ഭാഗ്യം കൂടി തുണയ്ക്കുന്ന ടീമിനൊപ്പമാകും വിജയം. തുല്യശക്തികള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ജയത്തോടെ പോയിന്റ് പട്ടികയിലെ സ്ഥാനം മെച്ചപ്പെടുത്താനാകും ഇരു ടീമുകളും ശ്രമിക്കുക.
ചെന്നൈയ്ന്‍ എഫ്‌സി മികച്ച പ്രകടനങ്ങളാണ് മൂന്നാം സീസണില്‍ കാഴ്ച്ചവെക്കുന്നത്.  ആദ്യ മല്‍സരത്തില്‍ ശക്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് 2-2 സമനിലയിലാണ് ചെന്നൈയ്ന്‍ മൂന്നാം സീസണ്‍ ആരംഭിക്കുന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഇയാന്‍ ഹ്യൂംമിനെപ്പോലുള്ള പരിചയ സമ്പന്നരായ താരങ്ങള്‍ അണിനിരക്കുന്ന കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ത്തന്നെ സമനിലയില്‍ കുരുക്കിയപ്പോള്‍ തന്നെ ചെന്നൈയ്‌ന്റെ മൂന്നാം സീസണിലെ പടയൊരുക്കം മനസിലായി.
രണ്ടാം മല്‍സരത്തില്‍ സ്വന്തം ഹോം ഗ്രൗണ്ടില്‍ ഡല്‍ഹി ഡൈനാമോസിനോട് അപ്രതീക്ഷിത തോല്‍വിയും ചെന്നൈയ്ന്‍ ഏറ്റുവാങ്ങി. 3-1 നാണ് ഡല്‍ഹിയുടെ പോരാട്ടത്തിനു മുന്നില്‍ ചെന്നൈയ്‌ന് അടിയറവുപറഞ്ഞത് എന്നാല്‍ മൂന്നാം മല്‍സരത്തില്‍ എതിരില്ലത്ത രണ്ടു ഗോളുകള്‍ക്ക് ഇതിഹാസ കോച്ച് സീക്കോയുടെ ശിക്ഷണത്തിലിറങ്ങുന്ന എഫ്‌സി ഗോവയെ തോല്‍പ്പിച്ച് ചെന്നൈയ്‌ന് മല്‍സരത്തിലേക്ക് മടങ്ങിയെത്തി. ശക്തരാണെങ്കിസും ഡല്‍ഹിയോടേറ്റ തോല്‍വി മറന്ന് സീസണില്‍ മുന്നേറണമെങ്കില്‍ ചെന്നൈയ്‌ന് നോര്‍ത്ത് ഈസ്റ്റിനെ കീഴ്‌പ്പെടുത്തിയേ മതിയാകൂ.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മികവുറ്റ പ്രകടനമാണ് മൂന്നാം സീസണില്‍ കാഴ്ചവെക്കുന്നത്. ആദ്യ മല്‍സരത്തില്‍ കരുത്തരായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ  1-0 ന് തകര്‍ത്താണ് മൂന്നാം സീസണില്‍ വരവറിയിച്ചത്.
ആദ്യ മല്‍സരത്തിലെ ഫോം തുടര്‍ന്ന നോര്‍ത്ത് ഈസ്റ്റ് ഗോവയെ 2-0 ന് തറപറ്റിച്ച് കളി മികവ് വീണ്ടും കാട്ടി.മുംബൈയുടെ ഹോം ഗ്രൗണ്ട് മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് വീണത്. അപ്രതീക്ഷിത തോല്‍വിയുടെ ക്ഷീണം നോര്‍ത്തീസ്റ്റ് വിജയം കൊണ്ടു തന്നെ മറികടന്നു. ശക്തരായ പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ 1-0 ന് തളച്ച് നോര്‍ത്ത് ഈസ്റ്റ് ശക്തി തെളിയിച്ചു. നിലവിലെ ഒന്നാംസ്ഥാനക്കാരാണിവര്‍.
ആരാധകര്‍ പറയുന്നു;
കമോണ്‍ ഡ്രാ ബ്ലാസ്‌റ്റേഴ്‌സേ
ഗോവ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ തെന്‍ഡുല്‍ക്കര്‍ മുഖ്യ ഉടമയായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ്. കൊച്ചി ഹോം ഗ്രൗണ്ടായ കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സീസണിന്റെ തുടക്കത്തിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് ശേഷം ഫുള്‍ ഫോമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ മൂന്ന് മല്‍സരങ്ങളിലും അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയിലെ പതിനായിരക്കണക്കിന് മഞ്ഞപ്പടയുടെ ആരാധകരെ സാക്ഷി നിര്‍ത്തി കരുത്തരായ മുംബൈ സിറ്റിയെ 1-0 ന് മുട്ടുകുത്തിച്ച് ആദ്യ വിജയം സ്വന്തമാക്കി. ലക്ഷ്യം കണ്ടെത്താനാകാതെ പകച്ചു നിന്നിരുന്ന മുന്നേറ്റ നിരയിലും ടീമിന്റെ ശൈലിയിലും അടി മുടി മാറ്റങ്ങളുമായി ഇറങ്ങിയ പുതിയ ബ്ലാസ്‌റ്റേഴ്‌സിനെയാണ് മൂന്നാം മല്‍സരത്തില്‍ കണ്ടത്.
മൂന്നാം സീസണിലെ ആദ്യ മൂന്ന് മല്‍സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മറക്കാന്‍ കൊതിക്കുന്ന മല്‍സരങ്ങളാണ്. ആദ്യ മല്‍സരത്തില്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മുന്നില്‍ 1-0 ന്റെ തോല്‍വിയോടെയാണ് മൂന്നാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. രണ്ടാം മല്‍സരത്തില്‍ അത്‌ലറ്റി കോ ഡി കൊല്‍ക്കത്തക്കു മുന്നിലും 1-0 ന് തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തി. മൂന്നാം മല്‍സരത്തില്‍ നന്നായി കളിച്ചെങ്കിലും വിജയം അകന്നു നിന്നു. ഡല്‍ഹി ഡൈനാമോസിനെ ഗോള്‍ രഹിത സമനിലയില്‍തളച്ച് സീസണിലെ ആദ്യ പോയിന്റും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി.
സ്റ്റീവ് കോപ്പലിന്റെ 4-3-2-1 എന്ന പുതിയ ശൈലിയില്‍ കളത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് ക്യാപ്റ്റനും ഡിഫന്‍ഡറുമായ ആരോണ്‍ ഹ്യൂജസും മടങ്ങിയെത്തിയിട്ടുണ്ട.്
കരുത്തുകൂടിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ മുന്നേറ്റങ്ങള്‍ക്ക് തുടര്‍ജയങ്ങള്‍ അനിവാര്യമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss