|    Jul 25 Tue, 2017 12:29 pm
FLASH NEWS

കൊപ്രാ പുരയ്ക്ക് തീപിടിച്ചു

Published : 1st August 2016 | Posted By: SMR

തൊടുപുഴ: കൊപ്രപ്പുരയ്ക്ക് തീപ്പിടിച്ച് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം.കരിമണ്ണൂര്‍ മുളപ്പുറം കോട്ടക്കവല മാമ്മൂട്ടില്‍ ഇസ്മയില്‍ മുഹമ്മദിന്റെ കെട്ടിടത്തിലാണ് തീപടര്‍ന്നത്.ഇന്നലെ രാവിലെ 11നാണ് തീ പടര്‍ന്നത്.പൊടുന്നനെ ഉണക്കാനിട്ടിരിന്ന കൊപ്രയിലേക്ക് തീ പടര്‍ന്ന് കയറുകയായിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി കത്തി നശിച്ചു.തീപ്പീടിച്ച വിവരം അറിഞ്ഞ ഉടന്‍ തന്നെ കരിമണ്ണൂര്‍ പോലിസും നാട്ടുകാരും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം ആരംഭിച്ചു. ഉടമസ്ഥന്‍ ഇതിന് സമീപത്ത് തന്നെയാണ് താമസിക്കുന്നതെങ്കിലും തീ വളരെ വേഗം ആളിപടര്‍ന്നു. രണ്ട് മുറികളുള്ള വീട്ടില്‍ ഒന്നില്‍ കൊപ്ര ഉണക്കുന്നതിനായി തീയിട്ടിരുന്നു.ഇതില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് കരുതുന്നത്.
ഓട് മേഞ്ഞ പഴയ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 1500 കിലോ കൊപ്ര തേങ്ങയില്‍ 70 ശതമാനവും കത്തി നശിച്ചപ്പോള്‍ ബാക്കിയുള്ളവ പുകയടിച്ച് ഉപയോഗ ശൂന്യമായി.വീടിന്റെ മേല്‍ക്കുര തീയില്‍ തകര്‍ന്ന് വീഴുകയും ചെയ്തു. തൊടുപുഴയില്‍ നിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സേനാ അംഗങ്ങള്‍ എത്തി ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ടി ഇ അലിയാര്‍, ലീഡിങ് ഫയര്‍മാന്‍ സാജന്‍ വര്‍ഗീസ്, ഫയര്‍മാന്‍മാരായഅനീഷ്, ഷിന്റോ, വിപീഷ്, സാജു, സുനില്‍, നാസര്‍, സുനിഷ് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക