|    Jun 25 Mon, 2018 5:31 pm
FLASH NEWS
Home   >  Kerala   >  

കൊന്നുകളയുമെന്ന് ഭീഷണി, മര്‍ദനം,ഒപ്പം അമ്മയ്ക്ക് അസഭ്യവര്‍ഷവും ഗണേഷ് കുമാറിനെതിരേ കേസ്

Published : 13th June 2018 | Posted By: sruthi srt

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഗണേഷ് കുമാര്‍ എംഎല്‍എയും െ്രെഡവറും മര്‍ദ്ദിച്ചെന്ന് പരാതി. പത്തനാപുരത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. അനന്തകൃഷ്ണന്‍ എന്ന യുവാവിനെയാണ് മര്‍ദ്ദിച്ചത്. അമ്മയുടെ മുന്നിലിട്ടാണ് യുവാവിനെ ഇരുവരും മര്‍ദ്ദിച്ചത്. അമ്മയ്ക്കു നേരെ ഗണേഷ് അസഭ്യം പറഞ്ഞതായും പറയുന്നു. ഇരുകൂട്ടരും ശബരിഗിരിയിലെ ഒരു മരണ വീട്ടിലെത്തിയതായിരുന്നു.

ഇവിടെനിന്ന് മടങ്ങും വഴി അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ച കാറ് എംഎല്‍എയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ആദ്യം എംഎല്‍എയും പിന്നാലെ െ്രെഡവറും എത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. അനന്തകൃഷ്ണന്റെ അമ്മയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. അനന്തകൃഷ്ണനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്തകൃഷ്ണന്റെ അമ്മ അഞ്ചല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. നിന്നെ കൊന്നുകളയുമെടാ,കേസിനു പോടാ,ഞാനാ ഇവിടെ ഭരിക്കുന്നേ ഇങ്ങനെ പോവുന്നതാണ് ഗണേശിന്റെ വാക്കുകളെന്ന് അനന്തകൃഷ്ണന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss