|    Jul 16 Mon, 2018 6:53 am
Home   >  Todays Paper  >  page 7  >  

കൊന്നിട്ടും പക തീരാതെ സംഘപരിവാര മാധ്യമങ്ങള്‍

Published : 7th September 2017 | Posted By: fsq

 

ബംഗളൂരു: കൊല്ലപ്പെട്ടിട്ടും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെറുതെവിടാതെ സംഘപരിവാര അനുകൂല മാധ്യമങ്ങള്‍. മാവോവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ച ഗൗരി ലങ്കേഷിനെ അവര്‍ക്കൊപ്പമുള്ളവര്‍ തന്നെ കൊലപ്പെടുത്തിയെന്നു സൂചന ലഭിച്ചെന്നാണ് സംഘപരിവാരത്തിന്റെ പ്രചാരണം. തീവ്ര ഹിന്ദുത്വത്തിനെതിരേ ശക്തമായി നിലകൊണ്ട ഗൗരിയുടെ വധത്തെയും മാവോവാദികളുമായി കൂട്ടിക്കെട്ടാനാണ് ശ്രമം. മാവോവാദിയായതിനാല്‍ കൊല്ലപ്പെട്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സംഘപരിവാരം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഗൗരിയുടെ വധത്തിനെതിരേ കോണ്‍ഗ്രസ്സും സിപിഎമ്മും മറ്റു ചെറു കക്ഷികളും ശക്തമായി രംഗത്തുവന്നസാഹചര്യത്തിലാണു പ്രതിരോധം തീര്‍ത്ത് സംഘപരിവാര അനുകൂല മാധ്യമങ്ങള്‍ മുന്നോട്ടുവന്നത്. നക്‌സലുകളെ പിന്തുണച്ച മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു എന്നാണു വാര്‍ത്തകളുടെ പ്രധാന തലക്കെട്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. നക്‌സല്‍ ആഭിമുഖ്യമുള്ള വിവാദനായികയെന്നാണ് ഗൗരിയെ അവര്‍ വിശേഷിപ്പിക്കുന്നത്. നമ്മള്‍ പരസ്പരം പോരടിക്കാതെ നമ്മുടെ പൊതു ശത്രുവിനെതിരേ പോരാട്ടം കേന്ദ്രീകരിക്കണമെന്ന സംഘപരിവാരത്തിനെതിരായ ട്വീറ്റുകള്‍ വളച്ചൊടിച്ച് സ്വന്തം ആളുകള്‍ തന്നെ അവരെ കൊല്ലാന്‍ ശ്രമിക്കുന്നതിന് സൂചനയുണ്ടായിരുന്നുവെന്നും പ്രചാരണമുണ്ട്. അതേസമയം, കല്‍ബുര്‍ഗി, പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകത്തില്‍ പങ്കുള്ള സനാതന്‍ സന്‍സ്ഥ ഗൗരി ലങ്കേഷിനെ പിടിച്ചുപറിക്കാരിയെന്നാണ് വിശേഷിപ്പിച്ചത്. ന്യൂസ് 18നു നല്‍കിയ അഭിമുഖത്തില്‍ സനാതന്‍ സന്‍സ്ഥ വക്താവ് ചേതന്‍ രാജന്‍ അവരുടെ പിടിച്ചുപറിക്ക് ഇരകളായവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നാണ് പറഞ്ഞത്. ഗൗരിയുടെ വധം കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നാണെന്ന വാര്‍ത്ത നല്‍കിയ റിപബ്ലിക്ക് ചാനലിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ കനത്ത പ്രതിഷേധമുയര്‍ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss