|    Oct 23 Tue, 2018 10:18 pm
FLASH NEWS

കൊണ്ടോട്ടി മല്‍സ്യ മൊത്തവിതരണ മാര്‍ക്കറ്റ് പ്രശ്‌നം ; എംഎല്‍എയുടെ ചര്‍ച്ചയിലും ഫലം കണ്ടില്ല

Published : 28th September 2017 | Posted By: fsq

 

കൊണ്ടോട്ടി: കൊണ്ടോട്ടി മത്സ്യമൊത്തവിതരണ മാര്‍ക്കറ്റ് പ്രശ്‌നം കീറാമുട്ടിയാകുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പ്രശ്‌ന പരിഹാരത്തിന് ടി വി ഇബ്രാഹീം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലും ഫലം കണ്ടില്ല. കഴിഞ്ഞയാഴ്ച പ്രത്യേക നഗരസഭ കൗണ്‍സില്‍ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ അവസാന വട്ട സമവായ ചര്‍ച്ച നടത്തിയത്. എന്നാല്‍ പഴയ കരാറുകാര്‍ തീരുമാനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ തീരുമാനമെടുക്കാനായില്ല.സമവായ ചര്‍ച്ചയുടെ ഭാഗമായി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍, തര്‍ക്കസ്ഥലവുമായി ബന്ധപ്പെട്ട് മഞ്ചേരി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാനാകില്ലെന്നായിരുന്നു യോഗത്തില്‍ പഴയ കരാറുകാരുടെ പറഞ്ഞു.ഒടുവില്‍ വെളളിയാഴ്ച വരെ സമയം അനുവദിക്കണെമന്നാണ് പഴയ കരാറുകാര്‍ ആവശ്യപ്പെട്ടത്.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭ ചെയര്‍മാന്‍, കക്ഷിനേതാക്കള്‍, കൊണ്ടോട്ടി തഹസില്‍ദാര്‍, സിഐ, പുതിയ കരാറുകാര്‍ തുടങ്ങിയവരെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എട്ട് കമ്പനികള്‍ക്കും ലൈസന്‍സ് അനുവദിക്കുക, തര്‍ക്കസ്ഥലം ഒഴിവാക്കിയുളള ഭാഗങ്ങളില്‍ പുതിയ കരാറുകാര്‍ക്ക് കച്ചവടം നടത്തുക, ട്രീറ്റ്‌മെന്റ് പ്ലാന്റിന് മധ്യസ്ഥര്‍ നിശ്ചയിക്കുന്ന വാടക പുതിയ കരാറുകാര്‍ നല്‍കുക, പരസ്പരം എല്ലാ കേസുകളും പിന്‍വലിക്കുക, പുതിയ കരാറുകാര്‍ക്ക് കോര്‍ഡിനേഷന്‍ സമിതിയിലടക്കം പ്രാധാന്യം നല്‍കുക തുടങ്ങിയവയാണ് ചര്‍ച്ചയില്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍.കൊണ്ടോട്ടി നഗരസഭ 10 ദിവസത്തിനകം പ്രശ്‌നത്തില്‍ കര്‍ശന നിലപാട് എടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss