|    Jul 23 Mon, 2018 3:32 pm
FLASH NEWS

കൊണ്ടോട്ടി മല്‍സ്യമൊത്തവിതരണ മാര്‍ക്കറ്റ് പ്രശ്‌നം : ഉപസമിതി തീരുമാനത്തിന് അംഗീകാരം

Published : 21st September 2017 | Posted By: fsq

 

കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ മത്സ്യമൊത്തവിതരണ മാര്‍ക്കറ്റ് നടത്തിപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷമായ മുസ്്‌ലിം ലീഗിന് വിയോജിപ്പ്. രണ്ട് അജണ്ടകളില്‍ മുസ്ലിംലീഗ് വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും കൗണ്‍സില്‍ യോഗം തീരുമാനം നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഉപസമിതി യോഗത്തിലെ അഞ്ച് തീരുമാനങ്ങളില്‍ സെക്രട്ടറിയുടെ പരിധിയില്‍ വരുന്നതിന് അടക്കം നടപ്പാക്കാനാണ് ചെയര്‍മാന്‍ സി കെ നാടിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം.അജണ്ടകളില്‍ രണ്ടെണ്ണത്തില്‍ മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തി. എന്നാല്‍ എടുത്ത തീരുമാനങ്ങള്‍ 10 ദിവസത്തിന് ശേഷമായിരിക്കും നടപ്പിലാക്കുക. ഇതിനിടയില്‍ സമവായ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനുളള നടപടകളും കൈ കൊളളാം. ഇതിനായാണ് 10 ദിവസം സാവകാശം നല്‍കുന്നത്.സ്വകാര്യ സ്ഥലത്ത് അനധികൃതമായി കച്ചവടം നടത്തുന്ന മാര്‍ക്കറ്റിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നതായിരുന്നു യോഗത്തിലെ ആദ്യ അജണ്ട. തീരുമാനത്തിനെതിരെ മുസ്ലിംലീഗ് അംഗങ്ങള്‍ രംഗത്തെത്തിയതോടെ സെക്രട്ടറിയുടെ അധികാരപരിധിയിലുളള വിഷയമായതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്.സ്വകാര്യ വ്യക്തികള്‍ തര്‍ക്കമുന്നയിച്ച സാഹചര്യത്തില്‍ നഗരസഭയുടെ മാര്‍ക്കറ്റിന് ചുറ്റും വേലികെട്ടി അതിര്‍ത്തി തിരിക്കുക, എന്‍ജിനീയറിങ് വിഭാഗം അണ്‍ഫിറ്റ് എന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുളള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുക, മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കോടതിയില്‍ നിലവിലുളള കേസില്‍ കമീഷനെ കൊണ്ട് വന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തുക, മാര്‍ക്കറ്റ് നഗരസഭ സ്വന്തം നിലക്ക് അടച്ചുപൂട്ടേണ്ടതില്ലെന്നും പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കാനുമാണ് കൗണ്‍സില്‍ തീരുമാനം.പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്ന വിഷയത്തിലും പുനപരിശോധന നടത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു. രണ്ട് അജണ്ടയും ലീഗ് വിയോജനം രേഖപ്പെടുത്തി. എന്നാല്‍ നഗരസഭ നേരത്തെ ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന് ഭരണകക്ഷിയുടെ തീരുമാനത്തെ അനുകൂലിച്ച് എസ്ഡിപിഐ അംഗം വി അബ്ദുള്‍ ഹക്കീമും ശക്തമായ നിലപാട് എടുത്തു. യോഗത്തില്‍ യു.കെ.മുഹമ്മദീഷ, ചുക്കാന്‍ ബിച്ചു, പി.അബ്ദുറഹിമാന്‍,അഡ്വ.കെ കെ സമദ്,വി.അബ്ദുള്‍ ഹക്കീം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss