|    Sep 24 Mon, 2018 9:43 pm
FLASH NEWS

കൊണ്ടോട്ടി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ഏറ്റുമുട്ടി

Published : 17th January 2017 | Posted By: fsq

 

കൊണ്ടോട്ടി: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റവും കയ്യാങ്കളിയില്‍ കലാശിച്ചു.ചെയര്‍മാനും പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ എട്ട് അംഗങ്ങള്‍ ആശുപത്രിയില്‍ ചികില്‍സ തേടി.സംഭവത്തില്‍ പ്രതിഷേധിച്ച് ഭരണ മുന്നണിയും,മുസ്ലിംലീഗും കൊണ്ടോട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.ഇന്നലെ രാവിലെ 11 മണിയോടെയാണ് നഗരസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് ഭരിക്കുന്ന മതേതര വികസന മുന്നണിയുടെയും പ്രതിപക്ഷമായ മുസ്ലിംലീഗ് കൗണ്‍സിലര്‍മാരും തമ്മിലാണ്  പരസ്പരം ഏറ്റുമുട്ടിയത്.കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സിനെയും ഗുണഭോക്തൃ വിഹിത പട്ടികയുടെയും പേരിലാണ് വാക്കേറ്റമുണ്ടായത്.ഇത് പിന്നീട് ഇരുപക്ഷവും തമ്മിലുളള കയ്യാങ്കളിയിലേക്ക് എത്തകയായിരുന്നു.സംഭവത്തില്‍ പരിക്കേറ്റ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടി,വൈസ് ചെയര്‍പേഴ്‌സണ്‍ കെ. നഫീസ, പ്രതിപക്ഷ നേതാവ് യു.കെ. മമ്മദീശ,ഒ.പി.മുസ്തഫ,ക.കെ.അബ്ദുള്‍ സലാം, കെ.സി. ഷീബ, വി.പി. രജനി, മിനിമോള്‍ എന്നിവരാണ് ചികിത്സയിലുളളത്.ഇവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.നഗരസഭാ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം നടക്കുന്നതിനിടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സും ഗുണഭോക്തൃ വിഹിത പട്ടികയും വായിക്കണമെന്നും തുടര്‍ന്ന് നടപടികളിലേക്ക് നീങ്ങണമെന്നും പ്രതിപക്ഷമായ മുസ്ലീം ലീഗ് അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ മിനുട്‌സ് എഴുതി തീര്‍ന്നില്ലെന്നും,അതിന്  ഉത്തരവാദി ഉദ്യോഗസ്ഥരാണെന്നും മിനുട്‌സ് വായിക്കേണ്ട ആവശ്യമില്ലെന്നുമുളള ഭരണ പക്ഷത്തിന്റെ നിലപാട് മുസ്ലിം ലീഗ് അംഗങ്ങള്‍ ചോദ്യം ചെയ്തു.പ്രതിപക്ഷത്തിന്റെ കാര്യങ്ങള്‍ അജണ്ടയില്‍ ഇല്ലാത്തതായതിനാല്‍ ഇവ അനുവദിക്കാനാവില്ലെന്ന് ചെയര്‍മാന്‍ യോഗത്തില്‍ പറഞ്ഞു.മിനിറ്റ്‌സ് പൂര്‍ത്തിയാക്കാത്ത നടപടി തെറ്റാണെന്നും അടുത്ത യോഗം മുതല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും എസ്.ഡി.പി.ഐ കൗണ്‍സിലര്‍ അബ്ദുല്‍ ഹക്കീം പറഞ്ഞു. പ്രശ്‌നം അവസാനിപ്പിച്ച് അജണ്ടയിലേക്ക് കടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നാല്‍ ഇവയെല്ലാം അവഗണിച്ച് അജണ്ട മുഴുവന്‍ അംഗീകരിച്ചതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ യോഗം പിരിച്ചു വിടുകയായിരുന്നു.ഇതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് എത്തിയത്. ചെയര്‍മാനെ പ്രതിപക്ഷം തളളിയെന്നും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നും ആരോപിച്ച് ഭരണപക്ഷവും,വനിതാ അംഗങ്ങളെപ്പോലും ആക്ഷേപിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ഭരണഭക്ഷമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങളും രംഗത്തത്തെി.കൗണ്‍സില്‍ ഹാളിലെ കസേര ഉപയോഗിച്ച് പരസ്പരം ആക്രമിക്കാനും കൗണ്‍സിലര്‍മാര്‍ ഒരുങ്ങി.കലിതുളളി നിന്ന ഇരുവിഭാഗത്തെയും മറ്റു കൗണ്‍സിലര്‍മാര്‍ തന്നെ ഇടപ്പെട്ട് പിന്നീട് മാറ്റിനിര്‍ത്തുകയായിരുന്നു.ഹാളില്‍ നിന്ന് പുറത്ത് വന്നതിന് ശേഷമാണ് ഇരുവിഭാഗം ആശുപത്രിയിലത്തെി ചികിത്സ തേടുകയത്.പിന്നീട് മുസ്ലിം ലീഗും,ഭരണ മുന്നണിയും കൊണ്ടോട്ടിയില്‍ പ്രകടനം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss