|    Nov 17 Sat, 2018 4:39 pm
FLASH NEWS

കൊണ്ടോട്ടി നഗരസഭാ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും രാജിവച്ചു

Published : 31st August 2018 | Posted By: kasim kzm

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭാ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും രാജിവച്ചു. യുഡിഎഫ് ഭരണസമിതി നിലവിലുള്ള കൊണ്ടോട്ടിയില്‍ നഗരസഭ ചെയര്‍മാന്‍ കോണ്‍ഗ്രസിലെ സി കെ നാടിക്കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ മുസ്‌ലിംലീഗിലെ പാലക്കല്‍ ഷറീന എന്നിവരാണ് ഇന്നലെ സെക്രട്ടറിക്ക് രാജി നല്‍കിയത്. കോണ്‍ഗ്രസും ലീഗും യോജിച്ച് യുഡിഎഫ് ആയതോടെയുണ്ടാക്കിയ ധാരണപ്രകാരമാണ് ഇവരുടെ രാജി. പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് വരെ ചുമതല വികസന സ്റ്റാന്റിങ് ചെയര്‍മാന്‍ യു കെ മമ്മദീഷക്ക് നല്‍കി. കോണ്‍ഗ്രസ്-ലീഗ് മുന്നണിയായതോട ആറു മാസ കാലാവധിയാണ് ഇരുവര്‍ക്കും നല്‍കിയിരുന്നത്.
അടുത്തമാസം പുതിയ സാരഥികള്‍ അധികാരമേല്‍ക്കും. യുഡിഎഫ് ധാരണപ്രകാരം അവശേഷിക്കുന്ന രണ്ട് വര്‍ഷം ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് പ്രതിനിധികളായിരിക്കും. ലീഗില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്ഇ സംവരണത്തില്‍ പുരുഷന്മാരില്ലാത്തതിനാല്‍ വനിതയായിരിക്കും ചെയര്‍പേഴ്‌സണാവുക. നെടിയിരുപ്പ് ഗ്രാമപ്പഞ്ചായാത്ത് മുന്‍ പ്രസിഡന്റ് കെ സി ഷീബ, രജനി, മിനിമോള്‍ എന്നീ മൂന്ന് അംഗങ്ങള്‍ സംവരണ വിഭാഗത്തില്‍ ജയിച്ചവരുണ്ട്. ഇവരില്‍ കെ സി ഷീബക്കാണ് സാധ്യത. കോണ്‍ഗ്രസില്‍ വനിതാ അംഗങ്ങളില്‍ ആയിഷക്കുട്ടി, കെ കെ അസ്മാബി എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss