|    Oct 20 Sat, 2018 8:47 pm
FLASH NEWS

കൊണ്ടോട്ടി നഗരസഭയുടെ അന്തിമ തീരുമാനം ഇന്ന്‌

Published : 7th September 2017 | Posted By: fsq

 

കൊണ്ടോട്ടി: പുതിയ കരാറുകാരും,പഴയ കരാറുകാരും തമ്മിലുളള തര്‍ക്കം നിലനില്‍ക്കുന്ന കൊണ്ടോട്ടി മല്‍സ്യ മൊത്തവിതരണ മാര്‍ക്കറ്റ് നടത്തിപ്പ് പ്രശ്‌നത്തില്‍ നഗരസഭ അന്തിമ തീരുമാനം ഇന്ന് കൈ കൊളളും. രാവിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് മാര്‍ക്കറ്റ് പ്രശ്‌നം ചര്‍ച്ച ചെയ്യും. ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സംബന്ധിക്കും. ഇതിനു ശേഷം ഉച്ചക്ക് രണ്ടിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വ്വ കക്ഷിയോഗം ചേരും.പിന്നീട് മൂന്നു മണിക്ക് മാര്‍ക്കറ്റ് പുതുതായി കരാര്‍ എടുത്തവരേയും, പഴയ കരാറുകാരേയും ഉള്‍പ്പെടുത്തി യോഗം ചേരും.നാലുമണിയോടെ നഗരസഭ പ്രശ്‌നത്തില്‍ തീരുമാനം കൈകൊളളും. കൊണ്ടോട്ടി മാര്‍ക്കറ്റ് പുതുതായി 13.25 ലക്ഷം രൂപക്ക് പുതിയ ആളുകള്‍ ലേലത്തില്‍ വിളിച്ചതോടെയാണു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. മുന്‍സിപ്പാലിറ്റിയുടെ സ്ഥലവും,സ്വകാര്യ വ്യക്തികളുടെ  സ്ഥലവും പ്രയോജനപ്പെടുത്തിയാണ് മല്‍സ്യ മാര്‍ക്കറ്റ് നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇതില്‍ മാലിന്യ സംസ്‌കരണ സംവിധാനമടക്കം സ്വകാര്യ സ്ഥലത്താണു സ്ഥിതിചെയ്യുന്നത്.മാര്‍ക്കറ്റ് പുതുതായി ലേലത്തില്‍ വിളിച്ചവരുമായി പഴയ കരാറുകാര്‍ സഹകരിക്കാന്‍ തയ്യാറായിട്ടില്ല.നിലവിലുളള മാലിന്യ സംസ്‌കരണ സംവിധാനം പ്രയോജനപ്പെടുത്താാന്‍ പുതിയ കരാറുകാര്‍ക്ക് കഴിഞ്ഞിട്ടുമില്ല. മാര്‍ക്കറ്റ് നടത്താന്‍ കഴിയാതെ വന്നതോടെ പുതിയ കരാറുകാര്‍ കോടതിയെ സമീപിച്ചു. മാര്‍ക്കറ്റ് നടത്തിപ്പിന് പോസീസ് സുരക്ഷ ഒരുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.  കഴിഞ്ഞ മാസം പോലീസ് സുരക്ഷയില്‍ പുതിയ കരാറുകാര്‍ മല്‍സ്യമിറക്കിയെങ്കിലും പഴയ കരാറുകാരുടെ വാഹനങ്ങളും തൊഴിലാളികളും എത്താതായതോടെ മാര്‍ക്കറ്റ് അടച്ചിരുന്നു.പിന്നീട് തുറന്നെങ്കിലും വാക്കേറ്റങ്ങളും ചേരിപ്പോരും രൂക്ഷമായതോടെയാണ് നഗരസഭ ഇടപെട്ടത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സമീപ കടലോരങ്ങളില്‍ നിന്നുമായി 60 മുതല്‍ 70 വരെ ലോറികളിലാണ് കൊണ്ടോട്ടിയിലേക്ക് ദിനേന മല്‍സ്യം എത്തുന്നത്.ജില്ലയിലെ വലതും ചെറുതുമായ മാര്‍ക്കറ്റുകളിലേക്കും,വയനാട്,കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍,ഗൂഡല്ലൂര്‍ എന്നിവടങ്ങളിലേക്കെല്ലാം കൊണ്ടോട്ടി മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നാണ് മല്‍സ്യം കൊണ്ടു പോകുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss