|    Sep 26 Wed, 2018 1:58 am
FLASH NEWS

കൊണ്ടോട്ടി നഗരസഭയില്‍ 78 ഗുണഭോക്താക്കള്‍ പരേതര്‍

Published : 29th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: നഗരസഭയില്‍ പെന്‍ഷന്‍ ലിസ്റ്റില്‍ ജീവിച്ചിരിപ്പുള്ള 78 ഗുണഭോക്താക്കള്‍ പരേതരായതോടെ പെന്‍ഷന്‍ ലിസ്റ്റില്‍നിന്ന് ഔട്ടായി. പെന്‍ഷന്‍ ലിസ്റ്റ് പരിശോധനയിലെ അപകാതകള്‍ മൂലമാണ് 78 ജീവിച്ചിരിക്കുന്നവര്‍ ഒറ്റയടിക്ക് പരേതരായത്.
പെന്‍ഷന്‍ പ്രതീക്ഷിച്ചിരുന്നവര്‍ നഗരസഭയിലെത്തിയപ്പോഴാണ് തങ്ങളെ ഉദ്യോഗസ്ഥര്‍ ചരമ കോളത്തിലേക്ക് മാറ്റിയതായി അറിയുന്നത്. ഇതു സംബന്ധിച്ച് പുനപ്പരിശോധന നടന്നുവരികയാണ്. നഗരസഭയില്‍ 212 പേര്‍ വാഹനങ്ങളുടെ പേരിലാണ് പുറത്തായത്. വീട്ടിലുള്ളവര്‍ക്ക് വാഹനമുള്ളതിന്റെ പേരില്‍ വയോധികര്‍ക്കാണ് പെന്‍ഷന്‍ തടയപ്പെട്ടത്. ഇവരും പരാതികളുമായി നഗരസഭയിലെത്തിയിട്ടുണ്ട്. ചെറുകാവ് പഞ്ചായത്തില്‍ കൊളക്കാട്ടില്‍ പുറായി വേലായുധന്‍ പെന്‍ഷന്‍ തടഞ്ഞത് കെഎല്‍ 08 എസി 1111 എന്ന മാരുതി വാഗണര്‍ കാറിന്റെ ഉടമയാണെന്ന് അറിയുന്നത്.
ഈ കാര്‍ ഇന്നുവരെ വേലായുധന്‍ കണ്ടിട്ടില്ലെന്നാണ് വസ്തുത. ഫാന്‍സി നമ്പറിലുള്ള കാറിന്റെ യാഥാര്‍ഥ അവകാശി തൃശൂര്‍ സ്വദേശി അബ്ദുള്‍ സലാമാണെന്ന് പിന്നീട് കണ്ടെത്തി.
കാര്‍ കിനാവിലും കാണാന്‍ കഴിയാത്ത ഐക്കപ്പടിയിലെ 75 കാരി ഹവ്വാ ഉമ്മ പെന്‍ഷന്‍ പരിശോധകരുടെ കണ്ണില്‍ 75 കെഎല്‍ആര്‍ 9136 മാരുതി സെന്‍ കാറിനു ഉടമായാണ്. അന്വേഷണത്തില്‍ ഷിഹാബുദ്ധീന്‍ എന്നയാളുടെ പേരിലാണ് വാഹനം. കണ്ണംവെട്ടിക്കാവില്‍ 10 പേരാണ് കാറിന്റെ പേരില്‍ തഴയപ്പെട്ടത്.
ചെറുകാവ് പഞ്ചായത്തില്‍ 71 പേരില്‍ 65 പേരും മറ്റുളളവരുടെ കാറിന്റെ പേരിലാണ് തഴയപ്പെട്ടത്. പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പ് തോരക്കാട്ടില്‍ ഖൈറുന്നീസയുടെ രണ്ടുമക്കളും അംഗപരിമതരും അപൂര്‍വ രോഗങ്ങളുള്ളവരാണ്.
പെന്‍ഷന്‍ ലിസ്റ്റില്‍ ഇവര്‍ പരേതരായതോടെ പെന്‍ഷന്‍ മുടങ്ങി. പുളിക്കല്‍ പഞ്ചായത്തില്‍ 188 പേരുടെ പെന്‍ഷന്‍ ആണ് തടയപ്പെട്ടത്. ഇവരില്‍ പലരും അംഗപരിമതരും, കിടപ്പിലായവരുമാണ്. വാഴയൂര്‍ കാവാട്ട് അബ്ദുള്‍ ലത്തീഫ് എന്ന ബധിരന് തന്റെ പേരില്‍ വാഹനമുണ്ടെന്ന് പറഞ്ഞാണ് പെന്‍ഷന്‍ തടഞ്ഞത്. ലത്തീഫിന് സ്വന്തമായി വാഹനമില്ല. പഞ്ചായത്തില്‍ 31 പേരുടെ പെന്‍ഷനാണ് മുടങ്ങിയത്.
ഭൂരിഭാഗവും നാലുചക്ര വാഹനങ്ങളുടെ പേരിലാണ് റദ്ദാക്കപ്പെട്ടത്. മുതുവല്ലൂരില്‍ പിതാവിന്റെ മച്ചക്ര വാഹനത്തിന്റെ പേരിലാണ് മകന്‍ തലേക്കര ഷാക്കിറിന്റെ പെന്‍ഷന്‍ മുടങ്ങിയത്.
പിതാവ് ഷഹീദും അംഗപരിമിതനാണ്. നേരത്തെ ബ്ലോക്കില്‍നിന്ന് അനുവദിച്ചുകിട്ടിയതാണ് വാഹനം. കാവനൂര്‍ പഞ്ചായത്തില്‍ വടശ്ശേരി പുള്ളിച്ചോല അബ്ദുല്ല എന്ന കുട്ടിമാന്‍ കാറിന് ഉടമായാണെന്ന് പറഞ്ഞാണു പെന്‍ഷന്‍ നിഷേധിച്ചത്. അബുദുല്ലയുടെ പിതാവ് മുഹമ്മദിനും പെന്‍ഷന്‍ നിഷേധിച്ചിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss