|    Feb 27 Mon, 2017 3:38 am
FLASH NEWS

കൊണ്ടോട്ടിയില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നു

Published : 2nd November 2016 | Posted By: SMR

കൊണ്ടോട്ടി: നഗരം കേന്ദ്രീകരിച്ചുളള കുറ്റകൃത്യങ്ങളും,ലഹര വില്‍പ്പനയും,മാലിന്യം തളളുന്നതടക്കം കണ്ടെത്താന്‍ അങ്ങാടിയില്‍ നഗരസഭ സി.സി.ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നു. നഗരസഭയും പോലിസും ചേര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.അങ്ങാടിയില്‍ അന്‍പതോളം ക്യാമറകള്‍ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്താനാണ് തീരുമാനം.  സി.സി.ടി.വി ക്യാമറകള്‍ വാങ്ങാനായി നഗരസഭ 7 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.തുക തികയാതെ വരികയാണെങ്കില്‍ വീണ്ടും വകയിരുത്തും.കൊണ്ടോട്ടി കൊടിമരം,തങ്ങള്‍സ് റോഡ്, എ.ഇ ഓഫീസ്,പോലീസ് സ്‌റ്റേഷന്‍,പഴയബസ്റ്റാന്‍ഡ്,പുതിയ സ്റ്റാന്‍ഡ് അടക്കമുളള ഇടങ്ങളില്‍ ക്യാമറ സ്ഥാപിക്കും.ക്യാമറകളുടെ നിരീക്ഷണ സ്‌ക്രീന്‍ നഗരസഭയിലും പോലിസ് സ്‌റ്റേഷനിലുമുണ്ടാകും.അങ്ങാടിയിലും പരിസരത്തും, വലിയ തോട്ടിലേക്കും മാലിന്യ തളളുന്നവരെ പിടികൂടുക,കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയാണ് സി.സി.ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത് വഴി ലക്ഷ്യമിടുന്നത്.ക്യമാറകള്‍ എവിടെയല്ലാം സ്ഥാപിക്കണമെന്നുളള കാര്യം ചര്‍ച്ച ചെയ്യാന്‍ നഗരസഭ അധ്യക്ഷന്‍ സികെ നാടിക്കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.പോലിസ് ഉദ്യോഗസ്ഥരും നഗരസഭ സ്ഥിരം സമിതി അംഗങ്ങളും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day