|    Nov 16 Fri, 2018 12:54 pm
FLASH NEWS

കൊണ്ടോട്ടിയില്‍ ഗതാഗത പരിഷ്‌കാരം പ്രതിസന്ധിയിലേക്ക്

Published : 28th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: കൊണ്ടോട്ടിയി ല്‍ സെപ്തംബര്‍ ഒന്നുമുതല്‍ ആരംഭിക്കാനിരിക്കുന്ന ഗതാഗത പരിഷ്‌കാരം അനിശ്ചിതത്വത്തില്‍. പഴയങ്ങാടി ഭാഗത്ത് സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തിലടക്കം നടപടികളായിട്ടില്ല.
സംസ്ഥാനം പ്രളയക്കെടുതിയിലായതോടെയാണ് വിഷയം സര്‍ക്കാറിനെ അറിയിച്ച് പരിഹാരം കാണാനായിട്ടില്ല. ഇതോടൊപ്പം മൂന്ന് ബസ്‌സ്റ്റോപ്പുകള്‍ നിര്‍മിക്കുമെന്ന് അറയിച്ചിരുന്നുവെങ്കിലും നടപ്പിലായിട്ടില്ല. വണ്‍വേ ട്രാഫികിനെതിരെ ബസ്സുടമകളും കോടതിയെ സമീപിച്ച് രംഗത്തുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം മൂന്ന് ദിവസത്തിനുള്ളില്‍ കാണാനായില്ലെങ്കില്‍ വണ്‍വേ ട്രാഫിക് വീണ്ടും നീട്ടേണ്ടിവരും.
ആഗസ്ത് ഒന്നുമുതല്‍ ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പഴയങ്ങാടിയില്‍ റോഡ് വീതികൂട്ടാതെ വണ്‍വേ ട്രാഫിക് സംവിധാനം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും രംഗത്ത് വന്നതോടെയാണ് എംഎല്‍എ ടി വി ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സെപ്തംബര്‍ ഒന്നിലേക്ക് മാറ്റിയത്.
ഇതിന് ശേഷം പഴയങ്ങാടി നിവാസികളുടെ യോഗം വിളിച്ച് നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്ന് വാങ്ങാനും തീരുമാനിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss