|    Nov 21 Wed, 2018 11:20 pm
FLASH NEWS

കൊണ്ടോട്ടിയില്‍ ഗതാഗത പരിഷ്‌കാരം തുടങ്ങി

Published : 2nd August 2018 | Posted By: kasim kzm

കൊണ്ടോട്ടി: നഗരത്തില്‍ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ബൈപ്പാസ് റോഡിനിരുവശത്തും അനധികൃമായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരെ പോലിസ് നടപടി തുടങ്ങി.
ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരസഭ നടപ്പിലാക്കുന്ന ബൈപ്പാസ് റോഡിലെ അനധികൃത പാര്‍ക്കിങിനെതിരെയുളള നടപടിയില്‍ ആദ്യ ദിവസം തന്നെ 35 വാഹനങ്ങളില്‍ നിന്ന് പോലിസ് പിഴ ഈടാക്കി. ഉടമസ്ഥന്‍ സ്ഥലത്തില്ലാത്ത വാഹനങ്ങള്‍ ചങ്ങല കൊണ്ട് പൂട്ടുകയും നോട്ടീസ് പതിപ്പിക്കുകയും ചെയ്ത ശേഷമാണ് പിഴ ഈടാക്കിയത്.
അനധികൃത പാര്‍ക്കിങ്ങിന് 100 രൂപയാണ് പിഴ. പാര്‍ക്കിങ് നിരോധിച്ച സ്ഥലങ്ങളില്‍ പോലീസ് കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുറമെ ഫഌക്‌സ് ബാനറുകളും കെട്ടി ഇരു ചക്രവാഹനങ്ങളാണ് പ്രധാനമായും നിയമം ലംഘിച്ച് റോഡില്‍ നിര്‍ത്തിയിട്ടത്. നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫ പറഞ്ഞു. ബെപ്പാസ് റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി പോവുന്നത് പതിവാണ്. ഇത് പലപ്പോഴും കനത്ത ഗതാഗതക്കുരിക്കിന് വഴിവെക്കുന്നുണ്ട്. കൊണ്ടോട്ടി ബൈപ്പാസില്‍ സര്‍വീസ് സഹകരണ ബാങ്ക് മുതല്‍ മച്ചിങ്ങല്‍ ഹോം അപ്ലയന്‍സ് വരെയുളള ഭാഗങ്ങളിലും കൊടിമരം മുതല്‍ മുത്തോളം വരെയുളള ഭാഗങ്ങളിലുമാണ് ഇരുചക്ര വാഹനം അടക്കമുളളവക്ക് ഇന്നലെ മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss