|    Nov 17 Sat, 2018 9:19 pm
FLASH NEWS

കൊണ്ടോട്ടിയില്‍ കെടുതികള്‍ ഏറെയും വാഴയൂര്‍, വാഴക്കാട്, ചെറുകാവ്, ചീക്കോട് പഞ്ചായത്തുകളില്‍

Published : 19th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: മഴക്കെടുതിയെ തുടര്‍ന്ന് കൊണ്ടോട്ടി മണ്ഡലത്തില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി മിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ടി വി ഇബ്രാഹീം എംഎല്‍എയുടെ നേതൃത്വത്തി ല്‍ അടിയന്തര സഹായ നിധി രൂപീകരിച്ച് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കും.
എംഎല്‍എ ചെയര്‍മാനും കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ കണ്‍വീനറും, വാഴയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വിമല പാറക്കണ്ടത്തില്‍ ഖജാഞ്ചിയുമായ സമിതിയാണ് നിലവില്‍ വന്നത്. ജില്ലാപഞ്ചായത്ത് മെമ്പര്‍മാരും, ബ്ലോക്ക് വൈസ് പ്രസിഡന്റ്, കൊണ്ടോട്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അടക്കമുളളവര്‍ സമിതിയില്‍ അംഗങ്ങളാണ്.
വാഴയൂര്‍, വാഴക്കാട്, ചെറുകാവ്, ചീക്കോട് പഞ്ചായത്തുകളിലാണ് കെടുതികളേറെയും സംഭവിച്ചത്. വെളളം കെട്ടിനിന്നും മണ്ണിടിഞ്ഞുമാണ് അപകടങ്ങളറെയും. വാഴയൂരില്‍ മാത്രം 400 കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വാഴക്കാട് 300 കുടംബങ്ങളെ മാറ്റിപ്പാര്‍ച്ചു.
ചീക്കോട് പഞ്ചായത്തിലും ആളുകള്‍ വീടൊഴിഞ്ഞിട്ടുണ്ട്. കൊണ്ടോട്ടി,പുളിക്കല്‍ മേഖലകളില്‍ റോഡിലേക്ക് വെളളം കയറിയത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. മണ്ഡലത്തി ല്‍ മാത്രം 14 മരണങ്ങളുണ്ടായിട്ടുണ്ട്. മണ്ണിടിഞ്ഞ് പൂച്ചാലില്‍ മൂന്ന് പേരും കൊടപ്പുറത്ത് 9 പേരുമാണ് മരിച്ചത്. വാഴക്കാട് വെളളക്കെട്ടില്‍ വീണ് രണ്ട് പേര്‍മരിച്ചത്.പ്രളയക്കെടുതിയില്‍ ദുരിതമനഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതോടൊപ്പം ആശങ്കയകറ്റാനും യോഗം തീരുമാനിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss