|    Dec 11 Mon, 2017 11:17 am
FLASH NEWS

കൊണ്ടോട്ടിയില്‍ കഞ്ചാവ് ലോബി പിടിമുറുക്കുന്നു

Published : 25th May 2016 | Posted By: SMR

കൊണ്ടോട്ടി: കൊണ്ടോട്ടി ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് ലോബി പിടിമുറുക്കുന്നു. കൊണ്ടോട്ടി അങ്ങാടിയിലെ നഗരസഭയുടെ കെട്ടിടത്തിനു സമീപമാണ് കഞ്ചാവു വില്‍പ്പനക്കാരുടെ പ്രധാന താവളം. ആളൊഴിഞ്ഞ കെട്ടിടങ്ങളും ഇടുങ്ങിയ വഴികളിലും വില്‍പ്പന തകൃതിയാണ്. കഴിഞ്ഞ ദിവസം കഞ്ചാവ് നല്‍കുന്നതിനെച്ചൊല്ലിയുളള തര്‍ക്കത്തില്‍ മദ്യവയസ്‌കനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ‘
അരിമ്പ്ര സ്വദേശി മൊയ്തീന്‍ കുട്ടി(50)ആണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപത്രിയില്‍ ചികില്‍സയിലുള്ളത്. സംഭവുമായി ബന്ധപ്പെട്ട് നമ്പോലം കുന്ന് സ്വദേശി ജോബിഷ്(27) പോലിസ് അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. രാത്രി ഏഴ്മണിയോടെ സ്റ്റാന്റില്‍ യാത്രക്കാര്‍ കുറയുന്നതിനാല്‍ ഇവര്‍ക്ക് കച്ചവടത്തിനും മറവേണ്ടാത്ത അവസ്ഥയായി. കഞ്ചാവിന്റെ ആവശ്യക്കാരായി അന്യസംസ്ഥാന തൊഴിലാളികളും ഏറെയാണ്.
മൂന്നു വര്‍ഷം മുമ്പാണ് ഇവിടെ യുവാവ് അമിത ലഹരി ഉപയോഗിച്ചു മരണപ്പെട്ടത്. കഞ്ചാവ് മാഫിയക്കെതിരേ പോലിസും നഗരസഭയും ആവശ്യമായ നടപടികളെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക