|    Oct 15 Mon, 2018 4:58 pm
FLASH NEWS

കൊണ്ടോട്ടിയില്‍ ഏക ഡോക്ടര്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറിക്ക് അനുമതി

Published : 24th September 2017 | Posted By: fsq

 

കൊണ്ടോട്ടി:സംസ്ഥാന തൊഴില്‍ വകുപ്പ് പുതുതായി അനുവദിച്ച ഏക ഡോക്ടര്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറി കൊണ്ടോട്ടിയില്‍ ആരംഭിക്കും. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ പുതുതായി 18 ഡിസ്‌പെന്‍സറികളാണ് അനുവദിക്കപ്പെട്ടിട്ടുളളത്.ഇതില്‍ മലപ്പുറം ജില്ലക്ക് ലഭിച്ച ഏക ഇഎസ്‌ഐ ഡിസ്‌പെന്‍സറി  കൊണ്ടോട്ടിയിലാണ് പ്രവര്‍ത്തിക്കുക.ഡിസ്‌പെന്‍സറിക്ക് 9 പുതിയ തസ്തികളും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി സ്ഥലം എംഎല്‍എ ടി വി ഇബ്രാഹിം അറിയിച്ചു.   ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വന്ന വര്‍ധനവാണ് 18 ഡിസ്‌പെന്‍സറികള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു ഡോക്ടറോട് കൂടി ആരംഭിക്കുന്ന ഡിസ്‌പെന്‍സറികളില്‍ പുതുതായി 9 തസ്തികകള്‍ സൃഷ്ടിക്കും.അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍,സ്റ്റാഫ് നഴ്‌സ്,ഫാര്‍മസിസ്റ്റ്,അക്‌സീലറി നഴ്‌സ് മിഡ് വൈഫ്,ക്ലര്‍ക്ക്,നഴ്‌സിംഗ് അസിസ്റ്റന്‍ഡ്,ഹോസ്പിറ്റര്‍ അറ്റന്‍ഡന്റ്,ഓഫീസ് അറ്റന്‍ഡന്റ്,പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കും.പാര്‍ട്ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് നിയമനം നടത്തുക.വര്‍ഷങ്ങളായുളള കാത്തിരിപ്പിനൊടുവിലാണ് കൊണ്ടോട്ടി മണ്ഡലത്തില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറി ആരംഭിക്കുന്നത്. അനുയോജ്യമായ കെട്ടിടം കണ്ടെത്തി ഉടന്‍ തന്നെ ഡിസ്‌പെന്‍സറി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടി വി ഇബ്രാഹിം എംഎല്‍എ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss