|    Aug 19 Sun, 2018 5:38 pm
FLASH NEWS
Home   >  Kerala   >  

കൊട്ടിയൂര്‍ പീഡനക്കേസ്; പെണ്‍കുട്ടിയുടെ പിതാവും കൂറുമാറി

Published : 3rd August 2018 | Posted By: G.A.G

തലശ്ശേരി: കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സുപ്രധാന സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും അമ്മയ്ക്കും പിന്നാലെ അച്ഛനും മൊഴിമാറ്റി. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം മൂന്നായി.
വൈദികന്‍ പീഡിപ്പിച്ചതായി പരാതിയില്ലെന്ന് മൂന്നാം സാക്ഷിയായ പിതാവ് അഡീഷനല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് മുമ്പാകെ നടന്ന രഹസ്യവിചാരണയില്‍ മൊഴിനല്‍കി. ഇതോടെ മുഖ്യപ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിക്കെതിരേ കോടതിയില്‍ പോലിസ് നല്‍കിയ സാക്ഷിപ്പട്ടികയില്‍ ഇനി മൂന്നുപേര്‍ മാത്രമാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബീന കാളിയത്തും പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രനും ഹാജരായി. വിസ്താരം ഇന്നും തുടരും. നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ മുന്‍ വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് മുഖ്യപ്രതി. കംപ്യൂട്ടര്‍ പഠനത്തിന് പള്ളിമേടയിലെത്തി പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിനാണെന്ന് കണ്ടെത്തുകയുണ്ടായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss