|    Aug 14 Tue, 2018 7:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊട്ടിയൂര്‍ പീഡനം: രണ്ടു സാക്ഷികളെ വിസ്തരിച്ചു

Published : 5th August 2018 | Posted By: kasim kzm

തലശ്ശേരി: കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടു സാക്ഷികളെ ഇന്നലെ വിസ്തരിച്ചു. പി ജോണ്‍സണ്‍, മഹര്‍ സാക്ഷി ജോസഫ് എന്നിവരെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി മുമ്പാകെ വിസ്തരിച്ചത്.
മറ്റൊരു സാക്ഷിയായ ഫ്രാന്‍സിസിനെ വിസ്തരിക്കാതെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു. വിചാരണ നാളെ തുടരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss