|    Mar 30 Thu, 2017 6:21 am
FLASH NEWS

കൊട്ടിയൂര്‍ പീഡനം : മൂന്നു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

Published : 21st March 2017 | Posted By: fsq

 

തലശ്ശേരി: കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (അഡ്‌ഹോക്-ഒന്ന്) കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജാ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, സിസ്റ്റര്‍ ഡോ. ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗവിദഗ്ധന്‍ ഡോ. ഹൈദരാലി എന്നിവര്‍ക്കാണ് ജഡ്ജി ശ്രീകലാ സുരേഷ് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയത്. 30.000 രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തിലും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ഒപ്പിടണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതിനു പുറമേ പ്രതികള്‍ കേസ് നടപടി പൂര്‍ത്തീകരിക്കുന്നതു വരെ ജില്ല വിട്ടുപോവരുതെന്നും ജാമ്യവ്യവസ്ഥയില്‍ വ്യക്തമാക്കി. കേസിലെ രണ്ടാംപ്രതിയും മാതൃവേദി അംഗവുമായ തങ്കമ്മ നെല്ലിയാനി, എട്ട്, ഒമ്പത്, പത്ത് പ്രതികളായ വയനാട് ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം മേധാവി സിസ്റ്റര്‍ ഒഫീലിയ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം നടത്തുന്ന പേരാവൂര്‍ സിഐ മുമ്പാകെ ഹാജരായിരുന്നു. കേസിലെ മുഖ്യപ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരി(48)യെ കഴിഞ്ഞ മാസം 28ന് അറസ്റ്റ് ചെയ്തിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day