|    Aug 16 Wed, 2017 11:02 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികളുടെ ഹരജി കോടതി തള്ളി

Published : 11th August 2017 | Posted By: fsq

 

തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് മൂന്നുപേരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. സിസ്റ്റര്‍ ഒഫീലിയ, ഫാദര്‍ തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവരാണ് ഹരജി നല്‍കിയിരുന്നത്. എന്നാലിത് കോടതി പരിഗണിച്ചില്ല. ഇതിനിടെ, ഒന്നു മുതല്‍ മൂന്നു വരെ പ്രതികളുടെ വിചാരണാ നടപടികള്‍ വേഗത്തില്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി കോടതി പരിഗണിച്ചു. ഫാദര്‍ റോബിന്റെ റിമാന്‍ഡ് ഈ മാസം 24 വരെ നീട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക