|    Oct 17 Wed, 2018 10:05 pm
FLASH NEWS

കൊട്ടിയത്തെ ഗുണ്ടാ ആക്രമണം : പ്രതികളെ പിടികൂടുന്നതിനിടെ വീണ് എസ്‌ഐയുടെ കാലൊടിഞ്ഞു

Published : 13th September 2017 | Posted By: fsq

 

കൊട്ടിയം: യുവാവിനെ കടയില്‍ കയറി വെട്ടിയ ശേഷം ആശുപത്രിയില്‍ ഒളിവിലായിരുന്ന സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നിലത്തു വീണ് എസ്‌ഐ യുടെ കാലൊടിഞ്ഞു. കാലിന് ഒടിവു സംഭവിച്ചെങ്കിലും എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം  അക്രമി സംഘത്തില്‍പ്പെട്ട ഏതാനും പേരെ സാഹസികമായി പിടികൂടിയതായാണ് വിവരം. കൊട്ടിയം എസ്‌ഐ ആര്‍ രതീഷിന്റെ കാലാണ് ഒടിഞ്ഞത്. കൊട്ടിയത്ത് കടയില്‍ കയറി ആക്രമണം നടത്തുന്നതിനിടെ അക്രമി സംഘത്തില്‍പ്പെട്ട ഒരാള്‍ക്ക് പരിക്കേറ്റതിനാലാണ് സംഘം ആശുപത്രിയിലെത്തിയത്. തിങ്കളാഴ്ച രാത്രി പത്തരയോടെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് മെഡിസിറ്റി ആശുപത്രിയിലായിരുന്നു സംഭവം. രാത്രി എട്ടോടെ കൊട്ടിയം ജങ്ഷനില്‍  കണ്ണനല്ലൂര്‍ റോഡിലുള്ള ബൂട്ട്‌സ് ആന്റ് ബ്യൂട്ടി എന്ന കടയില്‍ വച്ച് ഐബിന്‍ ആന്റണി എന്ന യുവാവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും കടക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത ശേഷംസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്ന സംഘം മെഡിസിറ്റി ആശുപത്രിയിലുണ്ടെന്നറിഞ്ഞാണ് എസ്‌ഐ രതീഷിന്റെ  നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയത്. കൊട്ടിയത്ത് കടക്കു നേരേ ആക്രമണം നടത്തുമ്പോള്‍ പരിക്കേറ്റ അക്രമി സംഘത്തില്‍പ്പെട്ട  ഒരാളുമായിപോലിസ് എത്തുമ്പോള്‍ ആശുപത്രിയില്‍  സംഘം ഉണ്ടായിരുന്നു. പോലിസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച അക്രമി സംഘത്തില്‍പ്പെട്ട ഏതാനും പേരെയാണ് പോലിസ് പിടികൂടിയിട്ടുള്ളത്. സംഘത്തില്‍പ്പെട്ട ഒരാള്‍ക്ക് ആശുപത്രിയുടെ ഒരുമുറിയുടെ ഗ്ലാസ്സ് തകര്‍ത്ത് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്ളിമുക്കിനടുത്തുണ്ടായ ഒരു ആക്രമണത്തിന്റെ തുടര്‍ച്ചയാണ് തിങ്കളാഴ്ച രാത്രിയില്‍ കൊട്ടിയത്തുണ്ടായ സംഭവമെന്ന് പറയപ്പെടുന്നു. കാലിന് പൊട്ടല്‍ സംഭവിച്ചതിനെ തുടര്‍ന്ന് കൊട്ടിയം എസ്‌ഐ ആര്‍ രതീഷ് മെഡിസിറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തിന് ശേഷം രക്ഷപെട്ട പ്രതികള്‍ക്കായി പോലിസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊട്ടിയം സിഐ അജയ്‌നാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss