|    Apr 23 Sun, 2017 1:34 pm
FLASH NEWS

കൊട്ടാരക്കര സബ് ജയിലിലെ പച്ചക്കറി കൃഷി വിളവെടുത്തു

Published : 11th November 2016 | Posted By: SMR

കൊട്ടാരക്കര: തടവുകാരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ കൃഷിയിലൂടെ കഴിയുമെന്ന് ജയില്‍ ഡിഐജി  ബി പ്രദീപ്. ജയില്‍ അന്തേവാസികള്‍ക്ക് സ്വയം പര്യാപ്തമാകാനും ശിക്ഷ കഴിഞ്ഞ് കുടുംബം പുലര്‍ത്തുവാനും സമൂഹത്തില്‍ മാതൃക ആകാനും കൃഷിയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ജൈവ പച്ചക്കറി കൃഷി പൂര്‍ണ്ണമായും നടപ്പിലാക്കും. വിഷരഹിതമായ പച്ചക്കറി കൃഷി ചെയ്യുന്നതിലൂടെ അന്തേവാസികളായ ഒരേ തടവുകാരും ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നതോടെ നല്ല വ്യക്തിത്വമായി മാറുമെന്ന് ഡിഐജി കൂട്ടിചേര്‍ത്തു. വിളവെടുപ്പ് ചടങ്ങില്‍ ജയില്‍ സൂപ്രണ്ട് അന്‍സര്‍, മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എ ഷാജു അസി.കൃഷി ഓഫിസര്‍ പ്രകാശ്, കൃഷി അസിസ്റ്റന്റ് സുരേഷ് ബാബു സംസാരിച്ചു. കൊട്ടാരക്കര കൃഷിഭവനുമായി ചേര്‍ന്നാണ്  സബ്ജയിലില്‍ കൃഷി ആരംഭിച്ചത്. കൃഷിക്കാവശ്യമായ ഗ്രോ ബാഗുകളും വിത്തുകളും കൊട്ടാരക്കര കൃഷിഭവനില്‍ നിന്ന് സബ്ബ് ജയിലിന് നല്‍കും.  വെണ്ടയ്ക്ക, തക്കാളി, വഴുതനങ്ങ, പയര്‍, മുളക് എന്നിവയാണ് വിളവെടുത്തത്. ജൈവ പച്ചക്കറി കൃഷികൂടാതെ കോഴി കൃഷിയും ജയിലിലുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day