|    Jan 18 Wed, 2017 9:41 am
FLASH NEWS

കൊട്ടാരക്കര പോലീസ് സ്‌റ്റേഷനു നേരെ ആര്‍.എസ്.എസ് ആക്രമണം

Published : 8th March 2016 | Posted By: G.A.G

image

കൊല്ലം: കൊട്ടാരക്കര പോലീസ് സ്‌റ്റേഷനു നേരെ ആര്‍.എസ്.എസ് ആക്രമണം. സംഭവത്തില്‍ സി.ഐ ഉള്‍പ്പെടെ ആറ് പോലീസുകാര്‍ക്ക് പരുക്കേറ്റു.

മൂന്ന് വാഹനങ്ങള്‍ ആര്‍എസ് എസുകാര്‍ തകര്‍ത്തു. സ്‌റ്റേഷന്റെ ജനാലചില്ലുകളും പ്രവര്‍ത്തകര്‍ തകര്‍ത്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്ക് പോലിസ് തടഞ്ഞതിനെത്തുടര്‍ന്നാണ്  ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനു നേരെ കല്ലേറും ആക്രമണവും നടത്തിയത്. ആക്രമണം നടത്തിയ ശേഷം ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് ഓടിക്കയറിയവരെ പോലിസ് പിന്‍തുടര്‍ന്നെത്തിയ പോലിസുകാര്‍ക്കും മര്‍ദനമേറ്റു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 318 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക