|    Jun 21 Thu, 2018 9:42 pm
FLASH NEWS

കൊട്ടാരക്കരയിലെ എസ്‌ഐആര്‍ഡി ഇനി കിലയുടെ മാനവശേഷി വികസനകേന്ദ്രം

Published : 9th January 2017 | Posted By: fsq

മുളംകുന്നത്തുകാവ്: കൊട്ടാരക്കരയിലെ സംസ്ഥാനഗ്രാമവികസന ഇന്‍സ്റ്റിററ്യൂട്ട് (എസ്‌ഐആര്‍ഡി) ഇനി കിലയുടെ ഭാഗം. കിലയുടെ മാനവശേഷി വകസനകേന്ദ്രമായിട്ടാണ് ഇനി ഇതറിയപ്പെടുക. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവു കഴിഞ്ഞ ദിവസം പുറത്തിറങ്ങി. എസ്‌ഐആര്‍ഡി ഡയറക്ടറുടെ പദവി റീജ്യ നല്‍ ഡയറക്ടറായി പുനര്‍ നാമകരണം ചെയ്തു. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തു നടക്കുന്ന വിവിധ പരിശീലനപരിപാടികള്‍ ഏകോപിപ്പിച്ച് പുതിയ കേന്ദ്രത്തിലും പരിശീലന നടത്തുമെന്ന് കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ അറിയിച്ചു. കില ഡയറക്ടറും ഉദ്യോഗസ്ഥരും എസ്ഐആര്‍ഡി സന്ദര്‍ശിച്ച് തുടര്‍ നടപടികളെക്കുറിച്ച്  ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി. നേരത്തെ അട്ടപ്പാടി അഹാഡ്‌സും സര്‍ക്കാര്‍ കിലയ്ക്കു കൈമാറിയിരുന്നു. കൊല്ലം, കൊട്ടാരക്കര, തളിപ്പറമ്പ്  എക്സ്റ്റഷന്‍ ട്രെയിനിങ് സെന്ററുകള്‍ (ഇടിസി) കിലയില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss