|    Mar 29 Wed, 2017 1:24 am
FLASH NEWS

കൊട്ടാക്കാമ്പൂര്‍ ഭൂമി കൈയ്യേറ്റം; രേഖകള്‍ കാണാതായതായി റിപ്പോര്‍ട്ട്

Published : 23rd August 2016 | Posted By: mi.ptk

Joyce-George-Idukk

തൊടുപുഴ: കൊട്ടാക്കാമ്പൂര്‍ ഭൂമി ഇടപാടിലെ നിര്‍ണായക റവന്യു രേഖകള്‍ കാണാതായതായി റിപ്പോര്‍ട്ട്. ഇടുക്കി എംപി ജോയിസ് ജോര്‍ജ് പ്രതിയായ കേസിലെ രേഖകളാണ് കാണാതായത്. ഫയലുകള്‍ കാണാനില്ലെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥയായ മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫ് ഹൈകോടതിയില്‍ റിപ്പോര്‍ട്ടി നല്‍കി.
കൊട്ടാക്കാമ്പൂര്‍ ഭൂമി ഇടപാടിനെ കുറച്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ഫയലുകളില്‍ ഫോറന്‍സിക് പരിശോധനകള്‍ നടന്നുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പട്ടികജാതി വിഭാഗങ്ങളുടെ ഭൂമി വ്യാജ രേഖ ചമച്ച് നേടിയെന്ന ആരോപണത്തിലാണ് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്തത്. ജോയ്‌സ് ജോര്‍ജ് ഉള്‍പ്പെടെ കേസില്‍ പ്രതിയായ 25പേര്‍ക്ക് രേഖകള്‍ ഹാജരാക്കണമെന്ന് കാണിച്ച് ദേവികുളം ആര്‍ഡിഒ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ നോട്ടീസ് അയച്ചിരുന്നു.
കൊട്ടാക്കാമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജും കുടുംബവും വ്യാജ രേഖകള്‍ ചമച്ച് ഭൂമി സ്വന്തമാക്കി വച്ചിരിക്കുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനെ അന്വേഷണചുമതല ഏല്‍പ്പിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ കൊട്ടാക്കാമ്പൂരിനെ കൂടാതെ കീഴാന്തൂര്‍,വട്ടവട,കാന്തല്ലൂര്‍,മറയൂര്‍ വില്ലേജുകളിലും നിരവധിയാളുകള്‍ വ്യാജ രേഖകള്‍ ചമച്ച് ഭൂമി കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് നിവേദിത പി ഹരന്‍ ആവശ്യപ്പെടുകയും പത്ത് ഉദ്യോഗസ്ഥരുള്‍പ്പെടുന്ന സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഇവര്‍ വില്ലേജുകളിലെ തണ്ടര്‍പ്പേര്‍ ഉടമകളുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടിയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് പുതിയ സബ്കലക്ടര്‍ ചുമതലയേറ്റതോടെ ജോയ്‌സ് ജോര്‍ജിന്റെ ഭാര്യ, അച്ചന്‍,സഹോദരന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക്  നോട്ടീസ് അയക്കുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day