|    Jul 23 Mon, 2018 12:03 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റം : കേസ് ഡയറി ഹാജരാക്കണം

Published : 16th September 2017 | Posted By: fsq

 

കൊച്ചി: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജും കുടുംബാംഗങ്ങളും ആരോപണ വിധേയരായ ദേവികുളം വട്ടവട കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റക്കേസുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. എംപിക്ക് കൂടി പങ്കാളിത്തമുള്ള ഭൂമി കൈയേറ്റക്കേസിലെ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പഞ്ചോല സ്വദേശി മുകേഷ് നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. കേസില്‍സാക്ഷി മൊഴികളെടുത്തെന്നും അന്വേഷണം നടന്നു വരുകയാണെന്നും ആഗസ്തില്‍ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ആദിവാസികളെ ചതിച്ചും വഞ്ചിച്ചും ചൂഷണം ചെയ്തുമാണ് കേസിനിടയാക്കപ്പെട്ട ഭൂമി തട്ടിയെടുത്തിട്ടുള്ളതെന്നാരോപിച്ചാണ് ഹരജി. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് നേരത്തെ മറ്റൊരു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss