|    Sep 23 Sun, 2018 7:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പു കേസ്: മുന്‍ ഉടമകളെ കക്ഷി ചേര്‍ത്തു

Published : 4th September 2018 | Posted By: kasim kzm

കൊച്ചി: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജും കുടുംബവും ആരോപണ വിധേയരായ കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പു കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഭൂമിയുടെ മുന്‍ ഉടമകളെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. കേസിലെ കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാമെന്ന മുന്‍ ഉത്തരവിനെ ചോദ്യംചെയ്ത് എന്‍ കെ ബിജു സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജി പരിഗണിക്കുമ്പോഴാണു കോടതി നിര്‍ദേശം. ഭൂമി നഷ്ടപ്പെട്ടെന്ന് ഹരജിക്കാരന്‍ പറയുന്ന ആളുകള്‍ ഇങ്ങനെയുള്ള മൊഴി ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 164ാം വകുപ്പു പ്രകാരം മജിസ്‌ട്രേറ്റിന് നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ മൊഴികളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിഗണിച്ച കോടതി എന്തു വാദമാണ് ഹരജിക്കാര്‍ ഉന്നയിക്കുന്നതെന്നു ചോദിച്ചു. ഹരജിക്കാരുടെ വാദത്തില്‍ വ്യക്തതയില്ല. അതിനാല്‍ ഭൂമിയുടെ മുന്‍ ഉടമകളെ തന്നെ കേസില്‍ കക്ഷി ചേര്‍ക്കുകയാണെന്നു കോടതി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss