|    May 24 Wed, 2017 4:13 am
FLASH NEWS

കൊടുവായൂര്‍ പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതി

Published : 18th May 2017 | Posted By: fsq

 

കൊല്ലങ്കോട്: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കൊടുവായൂര്‍ പഞ്ചായത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രം ശുചീകരിക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് കെ ബാബു എം എല്‍ എ നിര്‍ദ്ദേശം നല്‍കി. കൊടുവായൂര്‍ പഞ്ചായത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയും പ്ലാസ്റ്റിക് അനുബന്ധന വസ്തുക്കള്‍ പരിസ്ഥിതി ദോഷം വരുത്തുന്നതായും ഇവിടം സന്ദര്‍ശിച്ച സംഘം കണ്ടെത്തിയിരുന്നു. മാലിന്യം വേര്‍തിരിച്ചെടുത്ത് സംസ്‌ക്കരിക്കുകയോ പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് കൊടുക്കുകയോ ചെയ്തു മാലിന്യ മുക്തമായി പഞ്ചായത്തിന് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. മാലിന്യ നിക്ഷേപ കേന്ദ്രം ശുചിയാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് കെ ജി കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ കെ ബാബു എം എല്‍ എ, പഞ്ചായത്ത് സെക്രട്ടറി സുബ്രഹ്മണ്യന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനുഷ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുനില്‍, ഉണ്ണികൃഷ്ണന്‍, ഓവര്‍സീയര്‍ പാര്‍ത്ഥസാരഥി തുടങ്ങിയവരാണ് കൊടുവായൂര്‍ മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day