കൊടുവായൂര്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പ്രതിനിധി ചുമതലയേറ്റു
Published : 13th November 2015 | Posted By: SMR
കൊല്ലങ്കോട്: കൊടുവായൂര്‍ പഞ്ചായത്തില്‍ നാലാം വാര്‍ഡ് കേരളപുരത്തു നിന്ന് വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി ഉമൈബ സത്യപ്രതിജ്ഞ ചെയ്ത് പഞ്ചായത്ത് അംഗമായി. കൊടുവായൂര്‍ തിരഞ്ഞെടുപ്പ് വരണാധികാരി സാവിത്രി മുതിര്‍ന്ന അംഗമായ സി കെ മോഹന്‍ദാസിന് സത്യവാചകം ചൊല്ലിക്കൊടുത്തതാണ് ചടങ്ങുകള്‍ തുടങ്ങിയത്. പിന്നീട് മുതിര്‍ന്ന അംഗം സി കെ മോഹന്‍ദാസാണ് മറ്റു അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. ത്രികോണ മല്‍സരം നടന്ന വാര്‍ഡില്‍ ഇരുമുന്നണികളെ പിന്നിലാക്കിയാണ് എസ്ഡിപിഐ തിളക്കമാര്‍ന്ന വിജയം നേടിയത്.
വാര്‍ഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പ്രഥമ പരിഗണന നല്‍കും കൂടാതെ റോഡുകളുടെ നവീകരണം, തെരുവ് വിളക്ക്, പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മ്മാണം, മലിനമായ കുളങ്ങളെ നവീകരിച്ച് ഉപയോഗപ്രദമാക്കി തീര്‍ക്കുന്ന പദ്ധതികള്‍, വാര്‍ഡിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്കായി പരിശ്രമിക്കുമെന്ന് നാലാം വാര്‍ഡ് മെംബറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഉമൈബ പറഞ്ഞു. പതിനെട്ട് അംഗങ്ങളാണ് പഞ്ചായത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.