|    May 29 Mon, 2017 7:39 am
FLASH NEWS

കൊടുവായൂര്‍ നൊച്ചൂര്‍ വളവിലും കിഴക്കേത്തല വളവിലും അപകടം നിത്യസംഭവം

Published : 8th June 2016 | Posted By: mi.ptk

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: പുതുനഗരം -കൊടുവായൂര്‍ പ്രധാന പാതയില്‍ കൊടുവായൂരിന് സമീപത്തായി എസ് ബെന്റായ വളവില്‍ അപകടം പതിവാകുന്നു. നിരവധി അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന വളവില്‍ സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും വാഹനങ്ങളുടെ അമിതവേഗതയും റോഡരികള്‍ ഉയര്‍ന്നു നില്‍ക്കുന്ന പാഴ്‌ച്ചെടികളും വാഹന യാത്രക്കാരുടെ ജീവന്‍ കളയാന്‍ കാരണമായി തീരുന്നു. മീനാക്ഷീപുരം-ആലത്തൂര്‍ പ്രധാന പാതകൂടിയാണ് ഇത്. അന്തര്‍ സംസ്ഥാന വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഏറ്റവും അധികം കടന്നു പോകുന്നതും കൊടുവായൂര്‍ പച്ചക്കറി പലചരക്ക് മാര്‍ക്കറ്റിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും ലോഡുകള്‍ എത്തുന്നതും പുതുനഗരം മല്‍സ്യ മാര്‍ക്കറ്റിലേക്ക് മല്‍സ്യം പല സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വരുന്നതും ഈ റോഡ് വഴിയാണ്. നിരവധി വാഹനങ്ങള്‍  റോഡിനരികിലുള്ള മതിലില്‍ ഇടിച്ചും മറിഞ്ഞും ഈ വളവില്‍ അപകടത്തിനിടയായിട്ടുണ്ട്. ബസുകളുടെ അമിതവേഗത കിഴക്കേത്തല വളവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടേയും മദ്‌റസയ്ക്ക് പോകുന്ന കുട്ടികളേയും ഇടിച്ച് മരണത്തിന് കാരണമായിട്ടുണ്ട്. പാല്‍ കയറ്റിവന്ന ലോറികള്‍, കോഴി കടത്ത് വാഹനങ്ങള്‍, പലചരക്ക്-പച്ചക്കറി കയറ്റിയ വാഹനങ്ങളും സര്‍വീസ് നടത്തുന്ന ബസ്സുകളും നിരവധി തവണ അപകടത്തില്‍പ്പെട്ടതോടെയാണ് അപായ സിഗ്നല്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും അമിതവേഗതയും വാഹനത്തെ മറികടക്കലുമാണ് ഈ മേഖലയില്‍ അപകടത്തിനിടയാകുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും. ഈ മേഖലയില്‍ റോഡരികില്‍ പാഴ്‌ച്ചെടികള്‍ വെട്ടിമാറ്റി എതിരെ വരുന്ന വാഹനത്തെ പൂര്‍ണ്ണമായും കാണുന്ന വിധത്തില്‍ റോഡ് ഗതാഗതത്തിനെ സൗകര്യമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രധാനാവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day