|    Jul 20 Fri, 2018 4:45 am
FLASH NEWS

കൊടുവായൂരില്‍ 70 ഏക്കര്‍ നെല്‍പാടം നശിച്ചു

Published : 20th September 2017 | Posted By: fsq

 

കൊടുവായൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കൊടുവായൂര്‍ പഞ്ചായത്തില്‍ 70 ഏക്കറിലധികം  നെല്‍പ്പാടം നശിച്ചു. പൂര്‍ണ്ണമായും കതിരണിഞ്ഞ പാടമാണ് നശിച്ചത്. വെട്ടുമ്പുള്ളിപാടശേഖരത്തില്‍ കൊയ്ത്തു തുടങ്ങിയ വേളയിലെത്തിയ മഴ വന്‍നാശമാണ് വിതച്ചത്.വെട്ടുമ്പുള്ളി പാടശേഖരത്തിലെ 72 കര്‍ഷകരില്‍ അഞ്ച് കര്‍ഷകരുടെതായി 10 ഏക്കര്‍ കൃഷി മാത്രമാണ് ഇതുവരെ കൊയ്തത്. മഴയത്ത് കൊയ്ത്ത് യന്ത്രമുപയോഗിച്ച് കൊയ്താല്‍ നെല്ല് വയ്‌ക്കോലിനൊപ്പം പാടത്തു തന്നെ വീഴുമെന്ന് കര്‍ഷകര്‍ പറയുന്നു. മഴ മാറി നിന്നാലും ചേറ്റില്‍ വീണ കതിരുകള്‍ കൊയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.കൃഷി വകുപ്പ് അടിയന്തിരമായി ഇടപെട്ട് നെല്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss