|    Oct 24 Wed, 2018 4:30 am
FLASH NEWS

കൊടുവള്ളി വിശപ്പുരഹിത മണ്ഡലമായി പ്രഖ്യാപിച്ചു

Published : 7th September 2017 | Posted By: fsq

 

താമരശ്ശേരി: ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ അകറ്റുന്നത് സാമൂഹ്യ ബാധ്യതയാണെന്നും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ സമ്പൂര്‍ണ്ണവികസനം സാധ്യമാവുകയുള്ളൂ എന്നും തദ്ധേശസ്വയംഭരണ മന്ത്രി  ഡോ. കെ  ടി ജലീല്‍  പറഞ്ഞു. കൊടുവള്ളി മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമാക്കി കാരാട്ട് റസാഖ്  എംഎല്‍എ നടപ്പിലാക്കുന്ന എന്റെ മണ്ഠലം നന്‍മയുടെ മണ്ഡം പദ്ധതിയുടെ ഭാഗമായ വിശപ്പുരഹിത മണ്ഠലം പ്രഖ്യാപനവും നന്മ ഡയറക്ടര്‍ബോര്‍ഡ് രൂപീകരണ യോഗവും ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അമ്പായത്തോട് ഹരിതവിദ്യയില്‍ നടന്ന ചടങ്ങില്‍ കാരാട്ട് റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സിജി സീനിയര്‍ കൗണ്‍സിലര്‍ സലാം ഓമശേരി പദ്ധതി വിശദീകരിച്ചു. മണ്ഡലത്തിലെ നിര്‍ധനര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, കുടിവെള്ളം,മരുന്ന്തുടങ്ങിയവ ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തിയാണ് നന്മ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചത്. എ രാഘവന്‍ മാസ്റ്റര്‍,  കെ ബാബു, ഒ പി ഐ കോയ, വായോളി മുഹമ്മദ് മാസ്റ്റര്‍, കെ കെ ആലിമാസ്റ്റര്‍, സി ടി ടോം, അശ്‌റഫ് കാക്കാട്ട്, റാഷി താമരശേരി , ഒ പി റഷീദ് , എ പി മുസ്തഫ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss