|    Feb 22 Wed, 2017 11:57 pm
FLASH NEWS

കൊടുവള്ളി മുനിസിപ്പല്‍ ഭരണത്തിനെതിരേഎല്‍ഡിഎഫ് പ്രക്ഷോഭത്തിലേക്ക്

Published : 12th November 2016 | Posted By: SMR

താമരശ്ശേരി: ഒരുവര്‍ഷം പൂര്‍ത്തീകരിക്കുന്ന കൊടുവള്ളി മുനിസിപ്പല്‍ ഭരണസമിതിയുടെ ജനവഞ്ചനക്കും പിടിപ്പുകേടിനുമെതിരെ എല്‍ഡിഎഫ് പ്രക്ഷോഭ സമര പരിപാടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു, ഒരു വര്‍ഷത്തെ ഭരണം സമ്പൂര്‍ണ്ണ പരാജയമാണെന്നും യാതൊരു വികസന പരിപാടി കളും നടപ്പിലാക്കാന്‍ ഭരണ സമിതിക്കായില്ലെന്നും അവര്‍ ‘കുറ്റപ്പെടുത്തി. തെരുവ് വിളക്കുകള്‍ നന്നാക്കാനോ സ്ഥാപിക്കാനോ യാതൊരു നടപടിയുമുണ്ടായില്ലെന്നുമാത്ര മല്ല പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണപദ്ധതിക്ക് മുനിസിപ്പാലിറ്റി വെക്കേണ്ട വിഹിതം വെക്കാതെയാണ് പൊതുജനങ്ങളില്‍ നിന്നും അപേക്ഷ വാങ്ങി കബളിപ്പിക്കുകയാണുണ്ടായതെന്നുംഅവര്‍ കുറ്റപ്പെടുത്തി. കെട്ടിട നികുതിയില്‍ വന്‍ വര്‍ദ്ധന വരുത്തുകയും തെരുവുവിളക്ക് നന്നാക്കാന്‍ നോക്കാതെ ലോ മാസ്‌ഹൈമാസ് ലൈറ്റുകള്‍ പുതിയത് വാങ്ങി സ്ഥാപിച്ച കമ്മീഷന്‍ പറ്റാനാണ് കൗണ്‍സിലര്‍മാരെ നിര്‍ബ്ബന്ധിക്കുന്ന നിലപാടാണ് ഭരണ നേതൃത്വത്തിലുള്ളവര്‍ സ്വീകരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരു വര്‍ഷക്കാലമായി പട്ടിണിയിലാണെന്നും പകരമുള്ള അയ്യങ്കാളി പദ്ധതി എങ്ങിനെ നടപ്പിലാക്കണമെന്ന് ഒരു വര്‍ഷമായിട്ടും യാതൊരാലോചനയും നടത്തുക പോലും ചെയ്തിട്ടില്ല’ ശുചീകരണ പ്രവര്‍ത്തികള്‍ നിലച്ചുതിനാല്‍ കൊടുവള്ളി ഉള്‍പ്പെടെയുള്ള അങ്ങാടികള്‍ മാലിന്യ കൂമ്പാരങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും അവര്‍ ചൂണ്ടി കാട്ടി. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കാതെ ഭവന നിര്‍മ്മാണ ഫണ്ട് വകമാറ്റി ചിലവഴിച്ച് ചെയര്‍പേഴ്‌സന് പുതിയ വാഹനം വാങ്ങിയെന്ന നേട്ടമെ ഭരണ സമിതിക്ക് അവകാശപ്പെടാനാവൂ എന്ന് എല്‍ഡിഎഫ് ആരോപിച്ചു. സമര പരിപാടികളുടെ ഭാഗമായി  14 ന് മുനിസിപ്പല്‍ തല വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും.17 ന് മുനിസിപ്പല്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും’ ഡിസംബര്‍ ഒന്നുമുതല്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിക്കാന്‍ തീരുമാനിച്ചതായി   എല്‍ ഡി എഫ് നേതാക്കളായ ഒ പി ഐ കോയ, കെ സി എന്‍ അഹമ്മദുകുട്ടി. ഒ പി റഷീദ്, ഒ ടി സുലൈമാന്‍, ഇ സി മുഹമ്മദ്, വി പി മുഹമ്മദ്, ടി പി കുഞ്ഞാലി ഹാജി, ഒ പി റസാക്ക്, കെ കെ ഖമറുദ്ദിന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക