കൊടുവള്ളി: എല്ലാവര്ക്കും വീട്, സമഗ്ര വിദ്യാലയ വികസനം, ആരാഗ്യ സുരക്ഷ, ക്ലിന് കൊടുവള്ളി തുടങ്ങി 97 കോടി വരവും 93 കോടി രൂപ ചെലവും നാല് കോടി രൂപ മിച്ഛവുമുള്ള നഗരസഭ ബഡ്ജറ്റ് ഡെപ്യൂട്ടി ചെയര്മാന് എ പി മജീദ് അവതരിപ്പിച്ചു.
സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ 1250 പേര്‍ക്ക് നാല് ലക്ഷം രൂപ വീതം 50 കോടി രൂപയും സമഗ്ര വിദ്യഭ്യാസ പദ്ധതിയ്ക്ക് രണ്ട് കോടി, കാര്‍ഷിക മൃഗസംര ക്ഷണപദ്ധതിക്ക്— 1.5 കോടി മൃഗാശുപത്രി കെട്ടിടം 1 കോടി നഗരപാത റോഡുകള്‍ നിര്‍മ്മാണം ടാറിംഗ് നവീകരണം ഏഴ് കോടി കുടിവെള്ളം 40 ലക്ഷം വീട് റിപ്പയര്‍ 1 കോടി പാലിയേറ്റീവ് വാഹനം 10 ലക്ഷം ‘കമ്യൂണിറ്റി ഹാള്‍ നവീകരണം 20 ലക്ഷം നഗരപാത വെളിച്ചം നിലവിലു ള്ള സിഎഫ്എല്‍ ലൈറ്റുകള്‍ മാറ്റി എല്‍ഇഡി ലൈറ്റ സ്ഥാപിക്കല്‍ 50 ലക്ഷം വെണ്ണക്കാട് ഹൈവേയില്‍ വിനോദ പാര്ക്കിന് ഒരു കോടി കലാകായിക അക്കാദമി 10 ലക്ഷം ആധുനിക സ്റ്റേഡിയം 2.90 കോടി, അംഗന്‍വാടിക്ക് മുകളില്‍ ലൈബ്രററി 40 ലക്ഷം, മാനിപുരം കരുവംപൊയില്‍ മിനി ബസ് സ്റ്റാന്റ് 10 ലക്ഷം, നഗരകവാട നിര്‍മാണം 10 ലക്ഷം, കൊടുവള്ളിയില്‍ ആധുനിക ഷോപ്പിംഗ് മാള്‍ നിര്‍മാണം രണ്ട് കോടി, കൊടുവള്ളി, കരുവന്‍പൊയില്‍ -മാനിപുരം എന്നിവിടങ്ങളില്‍ ആധുനിക കംഫര്‍ട്ട് സ്റ്റേഷന്, ദേശീയപാത 212ല്‍ ബസ്സ് ബേ, കൊടുവള്ളിയില്‍ അത്യാധുനിക ബസ്സ് ഷെല്‍ട്ടര്‍ 20 ലക്ഷം, പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണി സഞ്ചി 10 ലക്ഷം, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ 10 ലക്ഷം, ‘വാര്‍ഡുകളിലെ അതാലത്ത്, വനിതാ സ്വയംതൊഴില്‍ സംരഭങ്ങള്‍, വനിത വ്യവസായങ്ങള്‍, ആഹാരം അവകാശ പദ്ധതി, രോഗികള്‍ക്ക് ഒരു കൈതാങ്ങ് 10 ലക്ഷം, ബസ്സ് സ്റ്റാന്റ് നവീകരണം 20 ലക്ഷം കൊടുവള്ളി നഗര സൗദര്യവല്ക്കരണം 10 ലക്ഷം, നഗരസഭ ഓഫീസ് നവീകരണം 60 ലക്ഷം എന്നീ പദ്ധതികള്ക്കായണ് തുക വകയിരുത്തിയിട്ടുള്ളത്. ചെയര്‍പേഴ്സണ്‍ ശരിഫ കണ്ണാടിപൊയില്‍ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.